Headlines

Webdesk

മൂക്കുത്തി മോഷ്ടിക്കാനെത്തി; വയോധികയെ ഡ്രമ്മിലിട്ട് കത്തിച്ചു, പാലക്കാട് അരുംകൊല; ഒളിവിലായിരുന്ന പതിനേഴുകാരൻ പിടിയിൽ

  പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വയോധികയുടെ കൊലപാതകത്തിൽ 2 പ്രതികൾ പിടിയിൽ. സരസമ്മാളിനെ പ്രതിയുടെ വീട്ടിൽ വച്ച് തീവെച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. മോഷണത്തിനിടെയാണ് കൊലപാതകം നടന്നത്. ആട്ടയാംപതി സ്വദേശി ഉദയകുമാറും 17 കാരനുമാണ് പ്രതികൾ. ആട്ടയാംപതി സ്വദേശി ഉദയകുമാറിനെയും സഹായിയായ പതിനേഴുകാരനുമാണ് പിടിയിലായത്.     ഇരുവരെയും തമിഴ്നാട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.രണ്ടാമത്തെ പ്രതിക്കെതിരെയും നേരത്തെയും കേസുകളുണ്ട്. അതിക്രൂരമായാണ് സരസാളിനെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. രണ്ട് മൂക്കുത്തികൾക്ക് വേണ്ടിയാണ് പ്രതികൾ കൊലപാതകം നടത്തിയത്. പ്രതിയായ ഉദയകുമാറിന്റെ വീട്ടിൽ വെച്ചാണ് കൊലപാതകം…

Read More

ക്ലാസിലിരുന്ന് മദ്യപാനം; സർക്കാർ സ്‌കൂൾ ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ, സംഭവം ഉത്തർപ്രദേശിൽ

  ഉത്തർപ്രദേശിൽ ക്ലാസിലിരുന്ന് മദ്യപാനം. സർക്കാർ സ്‌കൂൾ ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ. മഹോബ ജില്ലയിലാണ് സംഭവം. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ആരോപണം സത്യമാണെന്ന് തെളിഞ്ഞു. ഇതോടെയാണ് അച്ചടക്കനടപടി സ്വീകരിച്ചത്. മദ്യപാനത്തിനൊപ്പം ക്ലാസ്സ്‌ റൂമിൽ പാട്ട് വെച്ച് കിടക്കുന്ന ദൃശ്യങ്ങൾ വൈറൽ ആയി.     ഈ അധ്യാപകനെതിരെ ഇതിനുമുമ്പും പരാതികൾ ഉയർന്നിട്ടുണ്ട് എന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രധാനാധ്യാപകനായ ഇയാള്‍ മിക്കവാറും ദിവസങ്ങളിൽ സ്കൂളിൽ മദ്യപിച്ചാണ് എത്തുന്നതെന്ന് നാട്ടുകാർ നാട്ടുകാർ ആരോപിക്കുന്നു. മാത്രമല്ല, സ്കൂൾ സമയത്ത് അടിവസ്ത്രവും ടൗവലും…

Read More

ഫുട്‌ബോള്‍ മൈതാനത്തെ മതില്‍ ഇനി സമുദ്രത്തിന്റെ ആഴങ്ങളിലും തരംഗം; കടല്‍ജീവിക്ക് അല്‍ഡിസ വൊസിഞ്ഞ എന്ന് പേര്

  ഫിഫ ലോകകപ്പില്‍ മിന്നും സേവുകളുമായി താരമായ കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വൊസിഞ്ഞയ്ക്ക് ശാസ്ത്രലോകത്തിന്റെ ആദരം. വൊസിഞ്ഞയോടുള്ള ബഹുമാനര്‍ഥം കരീബിയന്‍ കടലില്‍ നിന്നും പുതുതായി കണ്ടെത്തിയ ജീവിക്ക് ഗവേഷകര്‍ അല്‍ഡിസ വൊസിഞ്ഞ എന്ന് പേരിട്ടു. ഫുട്‌ബോള്‍ മൈതാനത്തെ മതില്‍ ഇനി സമുദ്രത്തിന്റെ ആഴങ്ങളിലും തരംഗമാകും.     ഫിഫ ലോകകപ്പിലെ ഏവരെയും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കന്നിക്കാരായ കേപ് വെര്‍ദെയുടെയും അവരുടെ കാവല്‍ ഭടന്‍ വൊസീഞ്ഞയുടെതും. മുന്‍ ലോകചാമ്പ്യന്മാരായ സ്‌പെയിനെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയപ്പോള്‍ ഏഴ് മിന്നും…

Read More

വിയറ്റ്നാമിലെ ഫു കോക്ക് ദ്വീപിൽ ബോട്ട് മുങ്ങി അപകടം; 15 ഇന്ത്യക്കാർ മരിച്ചു

  തെക്കൻ വിയറ്റ്നാമിലെ ഫു കോക്ക് ദ്വീപിൽ ഇന്ത്യക്കാർ സഞ്ചരിച്ച സ്പീഡ് ബോട്ട് മുങ്ങി അപകടം. അപകടത്തിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ചു. 32 വിനോദസഞ്ചാരികളും 4 ജീവനക്കാരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. മരിച്ചത് ആന്ധ്രാ പ്രദേശ്, തെലങ്കാന സ്വദേശികൾ ആണെന്നാണ് പ്രാഥമിക വിവരം. 21 പേരെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 10.30 നാണ് അപകടം ഉണ്ടായത്. തിരച്ചിൽ തുടരുന്നതായി ഹനോയിയിലെ ഇന്ത്യൻ എംബസി അറിയിച്ചു .     ഹോൺ മെയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന്…

Read More

കാലാവധി കഴിഞ്ഞ ഉത്പന്നം കൊടുത്തു; സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷ അതോരിറ്റിയുടെ നോട്ടീസ്

  കാലാവധി കഴിഞ്ഞ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്‌തെന്ന പരാതിയില്‍ സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് കാരണം കാണിക്കല്‍ നോട്ടീസ്. ഭക്ഷ്യസുരക്ഷ അതോരിറ്റിയാണ് നോട്ടീസ് അയച്ചത്. (food Safety Authority issues notice to Swiggy Instamart for supplying expired product)     ഇന്‍സ്റ്റമാര്‍ട്ടിന് ആകെ 9 കാരണം കാണിക്കല്‍ നോട്ടീസുകള്‍ നല്‍കിയെന്നാണ് വിവരം. കാലാവധി കഴിഞ്ഞ മുട്ട, പ്രൊട്ടീന് പൗഡര്‍ മുതലായവ നല്‍കി എന്നുള്‍പ്പെടെയാണ് ഭക്ഷ്യസുരക്ഷ അതോരിറ്റിക്ക് ലഭിച്ച പരാതി. ഇക്കാര്യത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സ്വിഗ്ഗിക്ക്…

Read More

‘നിങ്ങൾ ഇവിടെ ഈ വടിയും നീട്ടി നിൽക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയും’; വിഴിഞ്ഞം വിഷയത്തിൽ ചോദ്യങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ

  വിഴിഞ്ഞം വിഷയത്തിൽ സിപിഐഎം നേതാക്കളുടെ അഭിപ്രായ വ്യത്യാസം. ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ പറയും. നിങ്ങൾ ഇവിടെ ഈ വടിയും നീട്ടി നിൽക്കേണ്ടതില്ല.ഡൽഹി കേരള ഹൗസിൽനിന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ സുർജിത് ഭവനിലേക്ക് ഇറങ്ങുകയായിരുന്നു പിണറായി.അതേസമയം വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തില്‍ സിപിഐഎം രണ്ടുതട്ടില്‍ തുടരുകയാണ്.     ഈ ഭിന്നാഭിപ്രായങ്ങളില്‍ പിണറായിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിഴിഞ്ഞം വിവാദമാക്കേണ്ടതില്ലെന്നായിരുന്നു ഇ.പി ജയരാജന്റെ പ്രസ്താവന. ഈ അഭിപ്രായത്തെ…

Read More

തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി;1,000 കോടി രൂപയുടെ നിക്ഷേപം, 12 ബാങ്ക് അക്കൗണ്ടുകൾ കൂടി ബംഗാൾ പൊലീസ് മരവിപ്പിച്ചു

  തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി.12 ബാങ്ക് അക്കൗണ്ടുകൾ കൂടി ബംഗാൾ പൊലീസ് മരവിപ്പിച്ചു. ഇതുവരെ മരവിപ്പിച്ചത് 15 ബാങ്ക് അക്കൗണ്ടുകൾ. 1,000 കോടി രൂപയുടെ നിക്ഷേപമാണ് 15 അക്കൗണ്ടുകളിൽ ഉള്ളത്. പൊതുമേഖലാ-സ്വകാര്യ ബാങ്കുകളിലെ അക്കൗണ്ടുകളിലാണ് നടപടി. അക്കൗണ്ട് ഉടമകളുടെയും സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങൾ പൊലീസ് തേടി. 3 അക്കൗണ്ടുകൾക്ക് ഹൈക്കോടതിയുടെ ഇളവ് ലഭിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ പുതിയ നടപടി.     മരവിപ്പിച്ച 12 പുതിയ അക്കൗണ്ടുകൾ ഒന്നിലധികം പൊതു, സ്വകാര്യ ബാങ്കുകളിലാണെന്ന് മുതിർന്ന പൊലീസ്…

Read More

കുറച്ച് ആശ്വസിക്കാം; സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

  സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 13,230 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയും ഇന്ന് കുറഞ്ഞിട്ടുണ്ട്. പവന് 1,05,840 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. (gold rate falls kerala july 11)     രണ്ട് ദിവസമായി തുടരുന്ന കുതിപ്പിന് ബ്രേക്കിട്ടുകൊണ്ടാണ് ഇന്ന് സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞിരിക്കുന്നത്. ഇറാന്‍-അമേരിക്ക സംഘര്‍ഷം അയവില്ലാതെ പുനരാരംഭിച്ച…

Read More

‘എന്റെ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ടെന്ന് ആഭ്യന്തരമന്ത്രിയോട് പൊലീസ് കളവ് പറഞ്ഞു’; എഫ്ബി പോസ്റ്റുമായി അന്‍സിബ

  തന്റെ പരാതിയില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി നടി അന്‍സിബ ഹസ്സന്‍. തന്റെ പരാതിയില്‍ എഫ്‌ഐആര്‍ പോലും ഇട്ടില്ലെന്നും തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിഡിയോ തടയാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും അന്‍സിബ ചൂണ്ടിക്കാട്ടി. അന്‍സിബ രമേശ് ചെന്നിത്തലയെ വിളിച്ചതിന് പിന്നാലെ അദ്ദേഹം പൊലീസിനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. എഫ്.ഐ.ആര്‍. ഇട്ടിട്ടുണ്ടെന്ന് പോലീസ് ആഭ്യന്തരമന്ത്രിയോട് കളവായി പറയുകയായിരുന്നുവെന്നും എഫ്‌ഐആര്‍ പോലും ഇട്ടിട്ടില്ലെന്ന സത്യം താന്‍ പിന്നീടാണ്…

Read More

വരുന്നൂ സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏകീകൃത നിയമം; നീക്കവുമായി കേന്ദ്രം

  ഇന്ത്യയില്‍ സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏകീകൃത നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വാട്ട്സാപ്പ് യൂസര്‍നെയിം വിവാദത്തിന് പിന്നാലെയാണ് ഐടി മന്ത്രാലയം നടപടികള്‍ ആരംഭിച്ചത്. പഞ്ചാബ് ചിത്രം സത്‌ലജ് ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയതോടെ ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ പൊതുജനത്തിനായി പ്രദര്‍ശിപ്പിക്കുന്ന എല്ലാ ചിത്രത്തിനും സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കാനും കേന്ദ്രം തയ്യാറെടുക്കുകയാണ്. ( Govt Weighs Uniform Rules For Messaging Apps)     വാട്‌സ്ആപ്പ് യൂസര്‍നെയിം വിഷയത്തില്‍ കേന്ദ്രത്തിനുണ്ടായ ആശങ്കകള്‍ക്ക് പിന്നാലെയാണ് നിയമപരമായ പഴുതുകള്‍ അടയ്ക്കുക…

Read More