Headlines

Webdesk

ഇന്ന് അന്താരാഷ്ട്ര കടുവ ദിനം; ലോകത്തെ 70 ശതമാനം കടുവകളും ഇന്ത്യയിൽ

ഇന്ന് അന്താരാഷ്ട്ര കടുവ ദിനം. കടുവ സംരക്ഷണ ദിനം ആചരിക്കാൻ തുടങ്ങി 10 വർഷം കഴിയുമ്പോൾ കടുവകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ ദേശീയ മൃഗമായ കടുവ ഏറ്റവും കുടുതൽ സംരക്ഷിക്കപ്പെടുന്നതും ഇന്ത്യയിൽ തന്നെ. ലോകത്ത് ആകമാനം ഉള്ള കടുവകളിലെ 70 ശതമാനവും ഇന്ത്യയിലാണ്. കടുവകൾ വംശനാശ ഭീഷണ നേരിടുന്നതിന്‍റെ അടിസ്ഥാനത്തിലാണ് 2010 ജൂലൈ 29 മുതൽ അന്തരാഷ്ട്ര കടുവ ദിനം ആചരിച്ച് വരുന്നത്.കഴിഞ്ഞ 10 വർഷത്തിനിടെ കടുവകളുടെ എണ്ണം വർധിച്ചു. ലോകത്ത് ആകെ ഉള്ള…

Read More

സ്വർണക്കടത്തിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് കോടതി; കേസ് ഡയറി ഹാജരാക്കാനും നിർദേശം

സ്വർണക്കടത്ത് കേസിൽ തീവ്രവാദ ബന്ധം സംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടുണ്ടോയെന്ന് എൻ ഐ എയോട് കോടതി ചോദിച്ചു. കേസ് ഡയറി ഹാജരാക്കാനും കൊച്ചിയിലെ പ്രത്യേക കോടതി നിർദേശം നൽകി. സ്വപ്‌ന സുരേഷിന്റെ ജാമ്യഹർജി പരിഗണിക്കുമ്പോഴാണ് ഇതുസംബന്ധിച്ച നിർദേശം കോടതി നൽകിയത്. കേസിൽ തീവ്രവാദ ബന്ധമില്ലെന്നും അത്തരത്തിൽ ഒരു തെളിവുകളും എൻഐഎക്ക് ലഭിച്ചിട്ടില്ലെന്നും സ്വപ്‌നയുടെ അഭിഭാഷകൻ ചോദിച്ചിരുന്നു. ഇതേ തുടർന്നാണ് കോടതി എൻ ഐ എയോട് കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ചത്. ഓഗസ്റ്റ് നാലാം തീയതി കേസ് ഡയറി ഹാജരാക്കാൻ…

Read More

ദിനംപ്രതി റെക്കോർഡ് തിരുത്തി സ്വർണക്കുതിപ്പ്; പവന് 39,400 രൂപയായി

സ്വർണത്തിന് ഇന്നും വില വർധിച്ചു. തുടർച്ചയായ ഏഴാം ദിവസമാണ് സ്വർണവില ഉയരുന്നത്. പവന് ബുധനാഴ്ച 200 രൂപ വർധിച്ച് 39,400 എന്ന റെക്കോർഡ് നിലവാരത്തിലെത്തി. 4925 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വില വൈകാതെ തന്നെ സ്വർണം പവന് നാൽപതിനായിരത്തിലേക്ക് എത്തുമെന്നാണ് വിദഗ്ധർ പറയുന്നത്. ചൊവ്വാഴ്ച 600 രൂപ ഉയർന്നിരുന്നു. രണ്ട് ദിവസത്തിനിടെ 800 രൂപയുടെ വർധനവാണ് പവൻ സംഭവിച്ചത്. ഈ മാസം മാത്രം 3600 രൂപ വർധിച്ചു. ഒരാഴ്ചക്കിടെ 2640 രൂപയും ഉയർന്നു. 2019 ജൂലൈ…

Read More

മുന്നറിയിപ്പ് പുതുക്കി ദുരന്തനിവാരണ അതോറിറ്റി; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ നാല് ജില്ലകളിലായിരുന്നു ഓറഞ്ച് അലർട്ട് നൽകിയിരുന്നത്. എന്നാൽ മഴ മുന്നറിയിപ്പ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുതുക്കുകയായിരുന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് നാളെ മധ്യ-വടക്കൻ കേരളത്തിൽ മഴ ശക്തമാകും. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശ്ശൂർ,…

Read More

വയനാട്ടിലേക്കുള്ള മൂന്ന് ചുരങ്ങളിൽ ചരക്ക് ഗതാഗതത്തിന് മാത്രം അനുമതി; നിയന്ത്രണം ശക്തമാക്കി

വയനാട്ടിൽ കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ചുരങ്ങളിൽ നിയന്ത്രണം ശക്തമാക്കി ജില്ലാ ഭരണകൂടം. വയനാട്ടിലേക്കുള്ള മൂന്ന് ചുരങ്ങളിൽ ഇനി മുതൽ ചരക്കു ഗതാഗതത്തിന് മാത്രമായിരിക്കും അനുമതി. പേരിയ, പാൽചുരം, കുറ്റ്യാടി ചുരങ്ങളിലൂടെ ചരക്കുവാഹനങ്ങളും മെഡിക്കൽ ആവശ്യങ്ങൾക്കുള്ള വാഹനങ്ങളും മാത്രമേ കടത്തിവിടു. യാത്രക്കാർക്ക് താമരശ്ശേരി ചുരം വഴി കടന്നുപോകാം. മറ്റ് മൂന്ന് ചുരങ്ങളിലൂടെ ഇവർക്ക് യാത്രാനുമതി ഉണ്ടായികിക്കില്ല പനമരത്തെ മത്സ്യ-മാംസ മാർക്കറ്റും പച്ചക്കറി കടകളും ആരോഗ്യ വകുപ്പ് അടപ്പിച്ചു. വാളാട് മരണവീട് സന്ദർശിച്ച രണ്ട് പേർ മാർക്കറ്റിൽ ജോലി…

Read More

ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ഫാം ഉടമ കിണറ്റിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ

ഫോറസ്റ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനായി വിളിച്ചു കൊണ്ടുപോയ ഫാം ഉടമയെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ വനംവകുപ്പിനെതിരെ കുടുംബം ആരോപണവുമായി രംഗത്തുവന്നു. അരീയ്ക്കാക്കാവ് പടിഞ്ഞാറേചരുവിൽ മത്തായി(39) ആണ് മരിച്ചത്. മത്തായിയെ വനപാലകർ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭാര്യ ഷീബ ആരോപിച്ചു. വീട്ടിൽ നിന്ന് ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് വനപാലകർ മത്തായിയെ കൊണ്ടുപോയത്. മത്തായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഫാമിലെ വേസ്റ്റ് വനത്തിൽ നിക്ഷേപിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു ഫാം സ്ഥിതി ചെയ്യുന്ന കുടപ്പന വനമേഖലയിലെ…

Read More

ഐസിസി ഏകദിന റാങ്കിംഗിൽ കോഹ്ലി ഒന്നാം സ്ഥാനത്ത്; രോഹിത് ശർമ രണ്ടാമൻ

ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഉപനായകൻ രോഹിത് ശർമയും ആദ്യ സ്ഥാനങ്ങൾ നിലനിർത്തി. കോഹ്ലി ഒന്നാം സ്ഥാനത്തും രോഹിത് രണ്ടാംസ്ഥാനത്തും തുടരുകയാണ്. കോഹ്ലിക്ക് 871 പോയിന്റുണ്ട്. രോഹിതിന് 855 പോയിന്റാണുള്ളത്. 829 പോയിന്റുമായി പാക്കിസ്ഥാന്റെ ബാബർ അസമാണ് മൂന്നാം സ്ഥാനത്ത്. ബൗളർമാരിൽ ന്യൂസിലാൻഡിന്റെ ട്രെന്റ് ബോൾട്ടാണ് ഒന്നാം സ്ഥാനത്ത്. 719 പോയിന്റ് ബോൾട്ടിനുണ്ട്. 701 പോയിന്റുള്ള ജസ്പ്രീത് ബുമ്രയാണ് രണ്ടാം സ്ഥാനത്ത്. അഫ്ഗാൻ താരം മുജീബ് റഹ്മാനാണ് മൂന്നാം സ്ഥാനത്ത്. ഓൾ റൗണ്ടർമാരിൽ…

Read More

15 ലക്ഷവും പിന്നിട്ട് കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ രാജ്യത്ത് 48,513 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 15,31,669 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ഒരു ദിവസത്തിനിടെ 768 പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 34,193 ആയി ഉയർന്നു. 9,88,029 പേർ രോഗമുക്തി നേടിയപ്പോൾ 5,09,447 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 282 പേർ മരിച്ചു. ആകെ മരണസംഖ്യ…

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് മലപ്പുറം സ്വദേശി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി കുട്ടി ഹസൻ(67)ആണ് മരിച്ചത്. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഈ മാസം 25നാണ് കുട്ടി ഹസന് കൊവിഡ് സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 9.40ഓടെയാണ് മരണം സംഭവിച്ചത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിക്കും.

Read More

കലി തുള്ളി കാലവർഷം: സംസ്ഥാനത്ത് പരക്കെ നാശനഷ്ടം; കോട്ടയത്ത് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണു

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചു. ഇന്നലെ വൈകുന്നരം മുതൽ അതിശക്തമായ മഴയാണ് പലയിടങ്ങളിലും ലഭിക്കുന്നത്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിലാണ് മഴ ശക്തം. വ്യാപക നാശനഷ്ടങ്ങൾ പലയിടങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം ചിങ്ങവനം പാതയിൽ റെയിൽവേ ടണലിന് സമീപം മണ്ണിടിഞ്ഞുവീണു. കോട്ടയം തിരുവനന്തപുരം സഞ്ചാരദിശയിലാണ് തുരങ്കത്തിന് മുന്നിലാണ് മണ്ണിടിഞ്ഞുവീമത്. കൊവിഡ് കാലമായതിനാൽ തീവണ്ടി സർവീസുകൾ കുറവായത് വലിയ അപകടം ഒഴിവാക്കി. അപകടത്തെ തുടർന്ന് സ്‌പെഷ്യൽ ട്രെയിനായ വേണാട് ചങ്ങനാശ്ശേരി വരെയെ സർവീസ് നടത്തുകയുള്ളു കോട്ടയം മീനച്ചിൽ…

Read More