Headlines

Webdesk

വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച ഇടുക്കി, വയനാട് ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലുമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള…

Read More

ബംഗാളിൽ വോട്ടെടുപ്പിനിടെ കേന്ദ്രസേന നടത്തിയത് നരഹത്യയെന്ന് മമതാ ബാനർജി

  പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിനിടെ സിഐഎസ്എഫ് നടത്തിയ വെടിവെപ്പ് നരഹത്യയെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു ലക്ഷ്യമെങ്കിൽ കാലിലായിരുന്നു വെടിവെക്കേണ്ടത്. മരിച്ചവരുടെ നെഞ്ചിലാണ് വെടിയേറ്റത്. ഇതിനാൽ നരഹത്യ തന്നെയായിരുന്നു ലക്ഷ്യമെന്നും സിലിഗുഡിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മമത ആരോപിച്ചു കൂച്ച് ബിഹാറിലെ സിൽകൂച്ചി മണ്ഡലത്തിലെ പോളിംഗ് സ്‌റ്റേഷനിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കേന്ദ്രസേന നടത്തിയ വെടിവെപ്പിൽ അഞ്ച് പേരാണ് മരിച്ചത്. പ്രദേശത്ത് 72 മണിക്കൂർ നേരത്തേക്ക് രാഷ്ട്രീയപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ…

Read More

കോവിഡ് ഭീതി; അതിർത്തിയടച്ചു

  ഭുവനേശ്വർ: ഛത്തിസ്​ഗഡിൽ കൊറോണ വൈറസ്​ കേസുകൾ ഗണ്യമായി ഉയർന്ന പശ്ചാത്തലത്തിൽ അവരുമായുള്ള അതിർത്തിയടച്ച്​ ഒഡീഷ. അതിർത്തി പ്രദേശങ്ങളിൽ പട്രോളിങ്​ ശക്​തമാക്കുകയും ചെയ്തിരിക്കുകയാണ്​. ഛത്തിസ്​ഗഡുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊറോണ വൈറസ്​ കേസുകൾ വർധിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്​. ഇത്​ അയൽ സംസ്ഥാനത്ത്​ നിന്നും ഒഡീഷയിലേക്ക്​ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് റിപ്പോർട്ട്​ നിർബന്ധമാക്കിയുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ ഭരണകൂടത്തെ പ്രേരിപ്പിച്ചതായും മുതിർന്ന ഉദ്യോഗസ്ഥർ പറയുകയുണ്ടായി. പടിഞ്ഞാറൻ ജില്ലകളായ കാലഹന്ദി, നുവാപട എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ…

Read More

ദീര്‍ഘായുസ്സിന്റെ ഒറ്റമൂലി കരിമ്പിന്‍ ജ്യൂസിലുണ്ട്

  ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിക്കുക എന്നുള്ളത് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്ന കാര്യം. എന്നാല്‍ പലപ്പോഴും ആരോഗ്യത്തോടെ ഇരിക്കുക എന്നുള്ളത് ഒരു വെല്ലുവിളിയായി മാറുന്ന അവസ്ഥയാണ് ഉള്ളത്. ഇതിന് നാം കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. കരിമ്പിന്റെ കാര്യത്തില്‍, അതിന്റെ ജ്യൂസ് അതിന്റെ തടിയേക്കാള്‍ പ്രിയപ്പെട്ടത് തന്നെയാണ്. വേനല്‍ക്കാലത്ത്, നമ്മെ മിക്കവരും തണുപ്പിക്കാനും ഊര്‍ജ്ജത്തിനും കരിമ്പ് ജ്യൂസ് പലരും തിരഞ്ഞെടുക്കുന്നുണ്ട്. മധുരമുള്ള കരിമ്പ് ജ്യൂസ് കഴിക്കുന്നതിനൊപ്പം, കരിമ്പിന്റെ തണ്ടും ആരോഗ്യം നല്‍കുന്നതാണ് എന്നുള്ളതാണ്…

Read More

കോവിഡ് വന്നുപോയോ നിങ്ങള്‍ക്ക്; ഈ ലക്ഷണങ്ങള്‍ പറയും

  കൊറോണ വൈറസ് കണക്കുകള്‍ വീണ്ടും ഇന്ത്യയിലും ലോകമെമ്പാടും അതിവേഗം കുതിച്ചുയരുകയാണ്. ആഗോള മരണങ്ങള്‍ 3 ദശലക്ഷം കടന്നതൊടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആശങ്കകള്‍ തലപൊക്കിയിരിക്കുകയാണ്. ഈ ഘട്ടത്തില്‍, ആരോഗ്യ വിദഗ്ധര്‍ വിശ്വസിക്കുന്നത് വൈറല്‍ അണുബാധയ്ക്ക് പോസിറ്റീവ് പരീക്ഷിക്കാതെ തന്നെ ഇതിനകം പലര്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വൈറസ് ബാധിച്ചിരിക്കാം എന്നാണ്. കോവിഡ് 19 യഥാര്‍ത്ഥത്തില്‍ ഒരു പകര്‍ച്ചവ്യാധിയായി മാറുന്നതിന് മുമ്പ് തന്നെ പലരും രോഗബാധിതരായിരിക്കാം എന്ന് ഇവര്‍ അനുമാനിക്കുന്നു. അസാധാരണമായ ലക്ഷണങ്ങളും കഠിനമായ സങ്കീര്‍ണതകളുമൊക്കെയായി, അണുബാധ…

Read More

മനുഷ്യജീവനു ഭീഷണിയായി പനമരം ചീരവയലിലെ വൈദ്യുതി ലൈനുകള്‍

പനമരം: പനമരം പഞ്ചായത്ത് ഏഴാംവാര്‍ഡിലെ ചീരവയല്‍ പ്രദേശത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനുകള്‍ മനുഷ്യര്‍ക്കും വന്യജീവികള്‍ക്കും ഭീഷണിയാകുന്നു. നടന്നുപോകുമ്പോള്‍ തലയില്‍ മുട്ടുന്ന വിധമാണ് പല സ്ഥലത്തും വൈദ്യുതി ലൈനുകള്‍ സ്ഥിതി ചെയ്യുന്നത്. വൈദ്യുതി പോസ്റ്റുകൾ പലതും ചെരിഞ്ഞാണ് നില്‍ക്കുന്നത്. മഴക്കാലം ആരംഭിക്കുന്നതോടെ, ചെരിഞ്ഞുനില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകൾ പലതും നിലംപൊത്താന്‍ സാധ്യതയുമുണ്ട്. നിരവധി തവണ പരാതി എഴുതി പനമരം കെ.എസ്.ഇ.ബി. ഓഫീസില്‍ കൊണ്ടുപോയിക്കൊടുത്തിട്ടും അധികൃതര്‍ നടപടി എടുത്തിട്ടില്ല. ഒരു തവണ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. കാര്യങ്ങള്‍ ബോധ്യപ്പെട്ടപ്പോള്‍ ഉടന്‍ പരിഹാരമുണ്ടാക്കാമെന്നു…

Read More

ഐ.പി.എല്‍ 2021: ഡല്‍ഹിയ്‌ക്കെതിരായ തോല്‍വിയ്ക്ക് പിന്നാലെ ധോണിയ്ക്ക് മറ്റൊരു തിരിച്ചടി

ഐ.പി.എല്‍ 14ാം സീസണിലെ ആദ്യ മത്സരം തന്നെ ദയനീയമായി തോറ്റ എം.എസ് ധോണിയ്ക്ക് മറ്റൊരു തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപ ധോണി പിഴയായി നല്‍കണം. മണിക്കൂറില്‍ 14.1 ഓവര്‍ എന്നതാണ് ഐസിസി കോഡ് ഓഫ് കണ്ടക്റ്റിലെ വ്യവസ്ഥ. ഇത് തെറ്റിച്ചതോടെയാണ് ധോണിയ്ക്ക് പിഴ വിധിച്ചത്. ടൂര്‍ണമെന്റില്‍ ഈ പിഴവ് രണ്ടാമതും ആവര്‍ത്തിച്ചാല്‍ 24 ലക്ഷം രൂപ പിഴ വിധിക്കും. മൂന്നാമതും ആവര്‍ത്തിച്ചാല്‍ 30 ലക്ഷം രൂപ പിഴയും ഒരു കളിയില്‍ നിന്ന് വിലക്കും…

Read More

മന്‍സൂര്‍ വധക്കേസ്: രണ്ടാംപ്രതിയുടെ മരണത്തില്‍ ദുരൂഹത; ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂര്‍: തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മന്‍സൂര്‍ വധ കേസിലെ രണ്ടാം പ്രതി രതീഷിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോലിസ് വിശദമായ അന്വേഷണം നടത്തും. രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. രതീഷ് മരിച്ച് കിടക്കുന്ന ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പലരും സംശയം പ്രകടിപ്പിച്ചത്. വി ടി ബല്‍റാം എംഎല്‍എ ഉള്‍പ്പടെ സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരാന്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. പ്രതിയുടെ മരണത്തില്‍ കെ സുധാകരനും ദുരൂഹത ആരോപിച്ചിരുന്നു. ആത്മഹത്യയില്‍ നിഗൂഢതയുണ്ടെന്നും…

Read More

പോസ്റ്റർ ആക്രി കടയിൽ വിൽപ്പനക്ക്: പാർട്ടി തലത്തിൽ അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി

  വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രി കടയിൽ കണ്ടെത്തിയ സംഭവത്തിൽ പാർട്ടി തലത്തിൽ അന്വേഷണം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പരിമിതമായ സാഹചര്യത്തിൽ നടത്തിയ പോരാട്ടമായിരുന്നു തെരഞ്ഞെടുപ്പ്. വനിതാ സ്ഥാനാർഥികൾ ഉൾപ്പെടെയുള്ളവർ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുണ്ട് പോസ്റ്റർ ആക്രി കടയിൽ വിൽക്കാൻ കൊടുത്ത സംഭവം അംഗീകരിക്കാൻ സാധിക്കില്ല. സംഭവത്തെ കുറിച്ച് സ്ഥാനാർഥിയുമായി സംസാരിച്ചു. വിഷയം പരിശോധിക്കാൻ കെപിസിസി നേതൃത്വത്തിൽ അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പരാമവധി വേഗത്തിൽ അന്വേഷണം നടത്തും. ഇത്…

Read More

ശീതള പാനിയത്തിലൂടെ സ്വര്‍ണ്ണക്കടത്ത്; നെടുമ്പാശേരിയില്‍ രണ്ടര കിലോ സ്വര്‍ണം പിടിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി ശീതളപാനീയത്തില്‍ കലര്‍ത്തി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി.ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരന്‍ പിടിയില്‍.രണ്ടരകിലോ സ്വര്‍ണ്ണമാണ് ശീതള പാനീയത്തില്‍ കലര്‍ത്തി ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ ആദ്യമായിട്ടാണ് ശീതള പാനിയത്തില്‍ സ്വര്‍ണ്ണക്കടത്ത് നടക്കുന്നതെന്നാണ് വിലയിരുത്തല്‍. യാത്രക്കാരന്റെ പക്കല്‍ ആറു ശീതള പാനിയ കുപ്പിയാണ് ഉണ്ടായിരുന്നത്.ഇതില്‍ സംശയം തോന്നിയ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പാനീയത്തില്‍ സ്വര്‍ണ്ണം കലര്‍ത്തിയിരിക്കുന്നതായി കണ്ടെത്തിയത് പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ഏകദേശം ഒരു കോടിയോളം രൂപ വരുമെന്നാണ് പ്രാഥമിക…

Read More