അഭിഷേകല്ല, പുറത്താകുക മറ്റൊരു താരം, ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജു പ്ലേയിങ് ഇലവനില്‍?; പരിശീലന സെഷൻ നല്‍കുന്ന നിർണായക സൂചന
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടങ്ങൾ ആരംഭിക്കാനിരിക്കെ, ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് മലയാളി താരം സഞ്ജു സാംസൺ മടങ്ങിയെത്തിയേക്കുമെന്ന് സൂചന. ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന സൂപ്പര്‍ 8 പോരാട്ടത്തിന് മുന്നോടിയായുള്ള പരിശീലന സെഷനിൽ സഞ്ജുവിന് പ്രത്യേക പരിഗണനയാണ് ലഭിച്ചത്.വെള്ളിയാഴ്ച അഹമ്മദാബാദിൽ നടന്ന ഇന്ത്യയുടെ ആദ്യ പരിശീലന സെഷനിൽ സഞ്ജു സാംസൺ ഏറെ നേരം നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തി. വിവിധ ബൗളിംഗ് കോമ്പിനേഷനുകളെയും മാച്ച് സിമുലേഷൻ പരിശീലനവും നേരിട്ട സഞ്ജുവിന്‍റെ ബാറ്റിംഗ് പ്രകടനം സെലക്ടർമാരുടെയും…
