Headlines

Webdesk

പി. എസ്. എൻ കോളേജിൽ നവീകരിച്ച പ്രാക്ടിക്കൽ ലാബ് ഉദ്ഘാടനം ചെയ്തു

  കുന്ദമംഗലം പി. എസ്. എൻ കമ്മ്യൂണിറ്റി കോളേജിൽ പരാമെഡിക്കൽ വിദ്യാർഥികൾക്കായി നവീകരിച്ച പ്രാക്ടിക്കൽ ലാബ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷിയോലാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹ്യൂമൺ റിസോഴ്സ് ഡെവലപ്പ്മെന്റ് സൊസൈറ്റി കേരളാ റീജിയണൽ ഡയറക്ടർ ശ്രീ. ഒ. ഫൈസൽ അബ്ദുള്ള മുഖ്യാതിധിയായിരുന്നു. കോളേജ് പ്രിൻസിപ്പാൾ സുചേഷ്, അഡ്മിനിസ്ട്രേറ്റർ പ്രിയാ സുചേഷ്, അധ്യാപികമാരായ സവിത, ശ്രീജിഷ, പ്രജിത എന്നിവർ സംബന്ധിച്ചു. ബയോകെമിസ്ട്രി, ക്ലിനിക്കൽ പത്തോളജി, ഹെമറ്റോളജി, സിറോളജി, മൈക്രോബയോളജി തുടങ്ങി…

Read More

വയനാട് ജില്ലയില്‍ 803 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ 803 പേര്‍ക്ക് കൂടി കോവിഡ് വയനാട് ജില്ലയില്‍ ഇന്ന് (09.02.22) 803 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 959 പേര്‍ രോഗമുക്തി നേടി. 15 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 161634 ആയി. 152854 പേര്‍ രോഗമുക്തരായി. നിലവില്‍ 7125 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 6885 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 852 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ…

Read More

സംസ്ഥാനത്ത് ഇന്ന് 23,253 പേർക്ക് കൊവിഡ്, 29 മരണം; 47,882 പേർക്ക് രോഗമുക്തി

  കേരളത്തിൽ 23,253 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂർ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052, കണ്ണൂർ 966, പാലക്കാട് 866, വയനാട് 803, കാസർഗോഡ് 379 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 84,919 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,23,059 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,14,865…

Read More

സൂര്യകുമാർ യാദവിന് അർധ സെഞ്ച്വറി; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് എടുത്തു. ഇന്ത്യക്കായി സൂര്യകുമാർ യാദവ് അർധ സെഞ്ച്വറി തികച്ചു കെ എൽ രാഹുൽ ടീമിലെത്തിയതോടെ ഇഷാൻ കിഷനെ മാറ്റി റിഷഭ് പന്തിനെ ഓപണറാക്കിയുള്ള ഇന്ത്യയുടെ നീക്കം പാളുകയായിരുന്നു. സ്‌കോർ 9ൽ നിൽക്കെ 5 റൺസെടുത്ത രോഹിത് ശർമ പുറത്തായി. സ്‌കോർ 39ൽ 18 റൺസെടുത്ത പന്തും…

Read More

പേരൂർക്കട കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാൾ സ്‌കൂട്ടറിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  തിരുവനന്തപുരം പേരൂർക്കടയിൽ അലങ്കാര ചെടിക്കടയിലെ ജീവനക്കാരിയുടെ കൊലപാതകിയെന്ന് സംശയിക്കുന്നയാളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. മുട്ടടയിൽ നിന്നും കേശവദാസ പുരത്തേക്ക് ഒരു സ്‌കൂട്ടറിന് പിന്നിൽ ഇയാൾ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് വിനീതയെന്ന യുവതിയെ കടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് ദൃശ്യങ്ങളിൽ കാണുന്നയാൾ ഞായറാഴ്ച ദിവസം പേരൂർക്കട മാനസികാരോഗ്യ ആശുപത്രിയിൽ നിന്നും അമ്പലമുക്ക് വരെ നടന്നുവന്നിരുന്നു. പതിനൊന്ന് മണിയോടെ തലയിൽ സ്‌ക്രാഫ് ധരിച്ച് മാസ്‌ക് വെച്ചെത്തിയ ആൾ കടയ്ക്ക് സമീപം കാത്തുനിന്നു. 11.30ഓടെ മടങ്ങിവന്ന…

Read More

അടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞു; മൂന്ന് സ്ത്രീകൾ മരിച്ചു

  പത്തനംതിട്ട അടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞ് ബന്ധുക്കളായ മൂന്ന് സ്ത്രീകൾ മരിച്ചു. കൊല്ലം അയൂർ സ്വദേശികളായ ശ്രീജ(45), ശകുന്തള(51), ഇന്ദിര(57) എന്നിവരാണ് മരിച്ചത്. ഏഴ് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ നാല് പേരെ രക്ഷപ്പെടുത്തി. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. കരുവാറ്റ പള്ളിക്ക് സമീപത്തുള്ള കനാലിലേക്ക് നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് വിവരം. കനാലിൽ ശക്തമായ ഒഴുക്കുണ്ടായതിനാൽ കാർ ഒഴുകി പാലത്തിന്റെ കൈവരിയിൽ തങ്ങി നിൽക്കുകയായിരുന്നു.

Read More

അവരെത്തിയപ്പോൾ തന്നെ ആത്മവിശ്വാസമായി; സൈന്യത്തിന് നന്ദി പറഞ്ഞ് ബാബുവിന്റെ മാതാവ്

  മകനെ രക്ഷിച്ചതിന് സൈന്യത്തിന് നന്ദി പറഞ്ഞ് ബാബുവിന്റെ അമ്മ റഷീദ. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലെത്തി മകനെ കണ്ടതിന് ശേഷം റഷീദ പ്രതികരിച്ചു. ജില്ലാ ആശുപത്രിയിലേക്ക് ബാബുവിനെ എത്തിക്കുന്നതിന് മുമ്പ് തന്നെ ഇവരെ സജ്ജീകരണങ്ങളൊക്കെ ഒരുക്കിയിരുന്നു. മകനെ ജീവനോടെ ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ടായിരുന്നുവെന്നും റഷീദ പറഞ്ഞു സൈന്യം എത്തിയപ്പോൾ തന്നെ ആത്മവിശ്വാസമായി. അവർ മല കയറിയാൽ രക്ഷപെടുത്തുമെന്നുറപ്പായിരുന്നു. മറ്റുള്ളവർ നന്നായി പ്രവർത്തിച്ചെങ്കിലും അവിടെ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. മകന്റെ ജീവൻ രക്ഷിച്ചതിൽ എല്ലാവരോടും നന്ദി പറയുന്നു. നാട്,…

Read More

ആർടിപിസിആർ ടെസ്റ്റിന് 300 രൂപയാക്കി; പിപിഇ കിറ്റ് കുറഞ്ഞ വില 154 രൂപയായി, മാസ്‌കിനും വില കുറയും

സംസ്ഥാനത്തെ കൊവിഡ് പരിശോധനകൾക്കും പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ സാമഗ്രികൾക്കും നിരക്ക് കുറച്ച് വില പുനക്രമീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. ആർടിപിസിആർ പരിശോധനക്ക് ഇനി മുതൽ 300 രൂപ മാത്രമേ ഈടാക്കാവൂ എന്ന് ഉത്തരവിൽ പറയുന്നു ആന്റിജൻ ടെസ്റ്റിന് 100 രൂപ, എകസ്പർട്ട് നാറ്റ് ടെസ്റ്റിന് 2350 രൂപയും ട്രൂനാറ്റ് ടെസ്റ്റിന് 1225 രൂപയും ആർടി ലാമ്പ് ടെസ്റ്റിന് 1025 രൂപയുമായി കുറച്ചു. പിപിഇ കിറ്റ് ഒരു യൂണിറ്റിന് 154 രൂപയും ഡബിൾ എക്‌സ് എൽ സൈസിന്…

Read More

റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥനും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ; വീട്ടുജോലിക്കാരനെ കാണാനില്ല

ബംഗളൂരുവിൽ റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥനെയും ഭാര്യയെയും വില്ലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചെന്നൈ സ്വദേശി രഘുരാജൻ(70), ഭാര്യ ആശ(63) എന്നിവരാണ് ബിദദിയിലെ ഈഗിൾടൺ റിസോർട്ടിലെ വില്ലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ ജോലിക്കാരനായ ജോഗീന്ദർ സിംഗാണ് കൃത്യം നടത്തിയതെന്നാണ് സൂചന. ഇയാൾ ഒളിവിലാണ് ദമ്പതികളുടെ രണ്ട് ആൺമക്കൾ ഡൽഹിയിലാണ് ജോലി ചെയ്യുന്നത്. ഇവർ കഴിഞ്ഞ ദിവസം ഫോൺ ചെയ്തിട്ടും മാതാപിതാക്കളെ കിട്ടിയില്ല. തുടർന്ന് വില്ലയിലെ സുരക്ഷാ ജീവനക്കാരുമായി ബന്ധപ്പെടുകയായിരുന്നു. ഇവർ ചെന്നപ്പോൾ ജോഗിന്ദർ സിംഗിനെയാണ് കണ്ടത്. രഘുരാജനും…

Read More

രണ്ടാം ഏകദിനത്തിൽ ഇന്ത്യ ബാറ്റ് ചെയ്യുന്നു; രോഹിതിനൊപ്പം ഇന്നിംഗ്‌സ് ഓപൺ ചെയ്ത് പന്ത്

  അഹമ്മദാബാദിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ മത്സരം വിജയിച്ച ഇന്ത്യക്ക് ഇന്ന് കൂടി ജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം. അതേസമയം വിജയവഴിയിലേക്ക് തിരികെ എത്തി പരമ്പരയിൽ ഒപ്പമെത്താനാണ് വിൻഡീസിന്റെ ശ്രമം കഴിഞ്ഞ മത്സരം കളിച്ച ടീമിൽ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഇഷാൻ കിഷന് പകരം കെ എൽ രാഹുൽ ടീമിലെത്തി. അതേസമയം ഓപണറായി റിഷഭ് പന്താണ് രോഹിത്…

Read More