Headlines

Webdesk

ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചു; കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

കണ്ണൂര്‍: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. കൊലപാതകം നടന്ന വീട്ടുമുറ്റത്തുനിന്നാണ് ഒരു വടിവാളും ഇരുമ്പ് ദണ്ഡും പോലീസ് കണ്ടെടുത്തത്. സ്ഥലത്ത് പോലീസും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. സംഭവത്തില്‍ ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. അതേ സമയം ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചു. വീട്ടുവളപ്പില്‍ തന്നെയാണ് ഹരിദാസിന് ചിതയൊരുക്കിയത്. മൃതദേഹം തലശ്ശേരി ഏരിയ കമ്മറ്റി ഓഫീസിലെത്തിച്ച് പൊതുദര്‍ശത്തിനു വച്ചശേഷം വിലപായാത്രയായി വീട്ടിലെത്തിക്കുകയായിരുന്നു. വിലാപയാത്ര ഏകദേശം പതിനാലോളം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ഹരിദാസിന്റെ…

Read More

ഇറാനിൽ യുദ്ധവിമാനം തകർന്ന് മൂന്ന് പേർ മരിച്ചു

ഇറാൻ: വടക്കുപടിഞ്ഞാറൻ ഇറാനിൽ ഒരു യുദ്ധവിമാനം തകർന്ന് വീണ് രണ്ട് പൈലറ്റുമാരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. തബ്രിസിലെ റെസിഡൻഷ്യൽ ഏരിയയിലെ സ്റ്റേഡിയത്തിൽ എഫ്-5 യുദ്ധവിമാനം തകർന്നുവീണു, രണ്ട് പൈലറ്റുമാരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. സംഭവത്തിൽ അധികൃതർ അന്വേഷണം നടത്തിവരികയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് വാങ്ങിയ യുഎസ് നിർമ്മിത സൈനിക വിമാനങ്ങളുടെ ഒരു ശേഖരം ഇറാന്റെ വ്യോമസേനയിലുണ്ട്. റഷ്യൻ നിർമ്മിത മിഗ്, സുഖോയ് വിമാനങ്ങളും ഇതിലുണ്ട്.

Read More

സംസ്ഥാനത്ത് ഇന്ന് 4069 പേർക്ക് കൊവിഡ്, 11 മരണം; 11,026 പേർക്ക് രോഗമുക്തി

കേരളത്തിൽ 4069 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 647, തിരുവനന്തപുരം 531, കോട്ടയം 414, കൊല്ലം 410, കോഴിക്കോട് 353, തൃശൂർ 333, ആലപ്പുഴ 224, മലപ്പുറം 222, പത്തനംതിട്ട 222, ഇടുക്കി 186, കണ്ണൂർ 179, പാലക്കാട് 151, വയനാട് 104, കാസർഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,700 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,57,090 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,53,490 പേർ…

Read More

വയനാട് ജില്ലയില്‍ 104 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (21.02.22) 104 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 461 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 166034 ആയി. 162796 പേര്‍ രോഗമുക്തരായി. നിലവില്‍ 2245 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 2144 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 900 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 296 പേര്‍ ഉള്‍പ്പെടെ ആകെ 2245…

Read More

കണ്ടത്തുവയൽ ഇരട്ടക്കൊലപാതകം: പ്രതി വിശ്വനാഥന് വധശിക്ഷ

വയനാട് വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ടക്കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ. തൊട്ടിൽപ്പാലം മരുതോറയിൽ കലങ്ങോട്ടുമ്മൽ വിശ്വനാഥനാണ്(48) വധശിക്ഷ. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. വിശ്വനാഥൻ കുറ്റക്കാരനാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, കവർച്ച, ഭവനഭേദനം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2018 ജൂലൈ ആറിനാണ് നവദമ്പതികളായിരുന്ന ഉമ്മർ(26), ഭാര്യ ഫാത്തിമ(19)എന്നിവരെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ട് മാസത്തെ അന്വേഷണത്തിലൊടുവിലാണ് വിശ്വനാഥനെ പോലീസ് അറസ്റ്റ് ചെയ്തത് മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെ വിശ്വനാഥൻ…

Read More

ഹരിദാസിന്റെ ശരീരത്തിൽ 20ലധികം വെട്ടുകൾ, ഇടതുകാൽ മുറിച്ചുമാറ്റി; ഏഴ് പേർ കസ്റ്റഡിയിൽ

  തലശ്ശേരി പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ. ഹരിദാസനുമായി പുന്നോൽ ക്ഷേത്രത്തിൽ വെച്ച് സംഘർഷമുണ്ടാക്കിയവരാണ് കസ്റ്റഡിയിലുള്ളത്. ഭീഷണി പ്രസംഗം നടത്തിയ ബിജെപി കൗൺസിലർ ലിജീഷിനെയും കസ്റ്റഡിയിലെടുക്കുമെന്ന് കണ്ണൂർ കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. നിലവിൽ കസ്റ്റഡിയിലുള്ളവർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യം പരിശോധിച്ച് വരികയാണ്. ഹരിദാസിന്റേത് ഒരു രാഷ്ട്രീയ കൊലപാതകമാണെന്ന് ഈ ഘട്ടത്തിൽ പറയാനാകില്ല. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും പ്രതികളെല്ലാം ഉടൻ പിടിയിലാകുമെന്നും കമ്മീഷണർ അറിയിച്ചു ഹരിദാസിന്റെ പോസ്റ്റുമോർട്ടം…

Read More

ഭൂരിപക്ഷം വിദ്യാർഥികളും ക്ലാസുകളിലെത്തിയതായി വിദ്യാഭ്യാസ മന്ത്രി; സ്‌കൂളുകൾ സാധാരണ നിലയിലേക്ക്

  23 മാസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക്. 47 ലക്ഷം കുട്ടികൾ ഇന്ന് സ്‌കൂളുകളിലേക്ക് എത്തി. യൂണിഫോമും ഹാജറും നിലവിൽ നിർബന്ധമാക്കിയിട്ടില്ല. അധ്യയനം പഴയ രീതിയിൽ ആയെങ്കിലും ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായതോടെയാണ് സംസ്ഥാനത്തെ സ്‌കൂളുകളിൽ പൂർണതോതിൽ ക്ലാസുകൾ തുടങ്ങിയത്. ഭൂരിപക്ഷം വിദ്യാർഥികളും ഇന്ന് ക്ലാസുകളിലെത്തിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇന്ന് വരാത്ത കുട്ടികളും രണ്ട് ദിവസത്തിനുള്ളിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ…

Read More

വൃദ്ധിമാൻ സാഹയോട് ആഴത്തിലുള്ള ബഹുമാനം; പരാമർശത്തിൽ വേദനയില്ലെന്ന് ദ്രാവിഡ്

  വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയുടെ പരാമർശത്തിൽ തനിക്ക് വേദനയില്ലെന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. ടീമിലെ സ്ഥാനത്തെക്കുറിച്ച് സത്യസന്ധതമായ ഉത്തരവും വ്യക്തതയും സാഹ അർഹിക്കുന്നുണ്ട്. വൃദ്ധിയോട് ആഴമായ ബഹുമാനമുണ്ടെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു. ഋഷഭ് പന്ത് ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാകാൻ പ്രാപ്തനെന്ന് തെളിയിച്ചു കഴിഞ്ഞു. ടെസ്റ്റ് ടീമിലെ കീപ്പർ റോളിനായി കോന ശ്രീകർ ഭരതിനെ തയ്യാറാക്കിയെടുക്കാൻ ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നു. സാഹയ്ക്ക് ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ശ്രമിച്ചതെന്നും ദ്രാവിഡ് പറഞ്ഞു….

Read More

അക്രമിസംഘത്തിൽ അഞ്ച് പേർ, ഹരിദാസിന്റെ സഹോദരൻ

  തലശ്ശേരി പുന്നോലിൽ സിപിഎം പ്രവർത്തകനായ ഹരിദാസിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് ബിജെപി പ്രവർത്തകരെന്ന് സഹോദരൻ സുരേന്ദ്രൻ. അക്രമി സംഘത്തിൽ അഞ്ച് പേർ ഉണ്ടായിരുന്നു. വീട്ടുമുറ്റത്ത് വെച്ചാണ് കൊലപാതകം നടത്തിയത്. എല്ലാവരും കണ്ടാലറിയാവുന്ന ആർഎസ് എസ് ബിജെപി പ്രവർത്തകരാണ് ബഹളം കേട്ട് ഞങ്ങൾ ഓടിയെത്തിയപ്പോൾ അക്രമികൾ ആയുധം വീശി രക്ഷപ്പെട്ടു. ക്ഷേത്രവുമായി ബന്ധപ്പെട്ട് ആർ എസ് എസിന്റെയും ബിജെപിയുടെയും ഭീഷണിയുണ്ടായിരുന്നു. അതുകൊണ്ട് രാത്രി താമസിച്ചിട്ടും ചേട്ടൻ വരാത്തതു കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ വിളിച്ചിട്ടാണ് വീട്ടിൽ വന്നു നിന്നത്. പുലർച്ചെ…

Read More

ആന്ധ്രപ്രദേശ് മന്ത്രി ഗൗതം റെഡ്ഡി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

  ആന്ധ്രപ്രദേശ് ഐടി വകുപ്പ് മന്ത്രി ഗൗതം റെഡ്ഡി അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യവസായ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ദുബൈ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തി വീട്ടിൽ വിശ്രമിക്കുകയായിരുന്നു അദ്ദേഹം. മുൻ എംപി രാംമോഹൻ റെഡ്ഡിയുടെ മകനാണ്. മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് എം എസ് സി ബിരുദമെടുത്ത ഗൗതം റെഡ്ഡി 2014, 2019 വർഷങ്ങളിൽ ആത്മകൂരിൽ നിന്നാണ് നിയമസഭയിൽ എത്തിയത്. റെഡ്ഡിയുടെ വേർപാടിൽ മുഖ്യമന്ത്രി…

Read More