റഷ്യയുടെ ഉക്രൈന്‍ അധിനിവേശം ആരംഭിച്ചു; മുന്നറിയിപ്പുമായി ബ്രിട്ടണ്‍: സമാധാനപരമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ
ലണ്ടന്‍: റഷ്യയുടെ ഉക്രൈയ്ന്‍ അധിനിവേശം ആരംഭിച്ചതായി ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ബ്രിട്ടണ്‍. ഉക്രൈന്‍ വിമത മേഖലയിലേക്ക് റഷ്യന്‍ സൈന്യം കടന്നതായാണ് പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട്. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമാണ് റഷ്യന്‍ സൈന്യം വിമത മേഖലയുടെ അതിര്‍ത്തി കടന്നെന്ന വിവരം പുറത്തുവിട്ടത്. സമാധാന ചര്‍ച്ചകള്‍ നടത്താമെന്ന് അമേരിക്കയുമായി സംസാരിച്ച പുടിന്‍ ഇന്നലെ രാത്രിയോടെയാണ് വിമത പ്രദേശങ്ങളായ ഡോണെറ്റ്സ്ക്, ലുഗാൻസ്ക് എന്നീ പ്രവിശ്യകളിലേക്ക് രഹസ്യമായി സൈനികരെ കടത്തി വിട്ടത്. കിഴക്കന്‍ ഉക്രൈന്‍ വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച…
