Headlines

‘കേരളത്തില്‍ ഇനി ബിജെപി മുഖ്യമന്ത്രി’; തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി അമിത് ഷാ തലസ്ഥാനത്ത്

ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്. കേരളത്തില്‍ താമര വിരിയുക എളുപ്പം ആയിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷന്‍ നേടിയ ബിജെപി ഇനി കേരളത്തില്‍ ബിജെപിയുടെ മുഖ്യമന്ത്രിയെയാണ് കാണാന്‍ പോകുന്നതെന്നും അമിത് ഷാ പറഞ്ഞു. ശബരിമലയുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ വിശ്വാസം സംരക്ഷിക്കാന്‍ കഴിയുമെന്നും അമിത് ഷാ ചോദിച്ചു. അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി കോര്‍ കമ്മിറ്റി യോഗവും എന്‍ഡിഎ നേതൃയോഗവും ചേര്‍ന്നു.വികസിത സുരക്ഷിത വിശ്വാസ സംരക്ഷണ കേരളം എന്ന മുദ്യാവാക്യമുയര്‍ത്തിയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കം. ശബരിമല സ്വര്‍ണകൊള്ളയില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച അമിത് ഷാ ഗുജറാത്ത് മോഡലില്‍ കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു.

കേരളത്തില്‍ എന്‍ഡിഎയും മുസ്ലീംലീഗ്, ജമാത്തെ ഇസ്ലാമി എന്നിവര്‍ ഉള്‍പ്പെടുന്ന യുഡിഎഫും തമ്മിലാണ് പ്രധാന മത്സരമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ജനുവരിയില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൂടി സംസ്ഥാനത്തെത്തിച്ച് നിയമസഭ തെരഞ്ഞടുപ്പില്‍ നേരത്തെ കളം പിടിക്കാനാണ് ബിജെപിയുടെ ശ്രമം.