ജെ എൻ യു ക്യാമ്പസിൽ വിവാദ മുദ്രവാക്യ ഉയർത്തിയ സംഭവത്തിൽ, വിശദീകരണവുമായി ജെഎൻയു സ്റ്റുഡൻസ് യൂണിയൻ. 2020 ജനുവരി 5ന് ക്യാമ്പസിൽ ഉണ്ടായ അക്രമത്തിന്റെ വാർഷികത്തിൽ സംഘടിപ്പിച്ച ജാഗ്രത സദസ്സ് ആണ് നടന്നത് ഇതിനെ തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് സ്റ്റുഡന്റസ് യൂണിയൻ വ്യക്തമാക്കിയത്. സത്യം പറയേണ്ട മാധ്യമങ്ങളിൽ ചിലർ അപവാദം പ്രചരിപ്പിക്കാൻ ശ്രമിച്ചു. ഇത്തരം ശ്രമങ്ങളെ ജെഎൻയു സ്റ്റുഡൻസ് യൂണിയൻ അപലപിക്കുന്നു. ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച സുപ്രീംകോടതി ഉത്തരവിനെതിരെയായിരുന്നു പ്രതിഷേധം എന്നായിരുന്നു പ്രചരിച്ചത്.
JNU ക്യാമ്പസിൽ വിവാദ മുദ്രവാക്യം ഉയർത്തിയ സംഭവം; വിശദീകരണവുമായി സ്റ്റുഡൻസ് യൂണിയൻ






