വിസി നിയമനം; അനുനയ നീക്കവുമായി സര്‍ക്കാര്‍; മന്ത്രിമാരായ പി രാജീവും ഡോ. ആര്‍ ബിന്ദുവും ഇന്ന് ഗവര്‍ണറെ കാണും

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമന തര്‍ക്കത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. മന്ത്രിമാരായ പി രാജീവും ഡോ. ആര്‍ ബിന്ദുവും ഗവര്‍ണറെ ലോക്ഭവനില്‍ നേരിട്ടെത്തി കാണും. വി സി നിയമന വിഷയം സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് നീക്കം.

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനത്തില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കും സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു. ഇരു കൂട്ടര്‍ക്കും സമവായത്തിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ തങ്ങള്‍ നിയമനം നടത്തുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. പട്ടികയില്‍ ഇല്ലാത്ത വ്യക്തിയെ നിയമിക്കാനുള്ള ഗവര്‍ണര്‍ നീക്കാം സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ ലംഘനമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ നല്‍കിയ മുന്‍ഗണന പട്ടികയില്‍ നിന്ന് നിയമനം നടത്താന്‍ ആകില്ലെന്നാണ് ഗവര്‍ണര്‍ സുപ്രീംകോടതി അറിയിച്ചത്. സാങ്കേതിക സര്‍വകലാശാലയില്‍ സിസ തോമസിനെ VC യായി നിയമനം നല്‍കുമെന്നും ഗവര്‍ണര്‍ സുപ്രീംകോടതി അറിയിച്ചു.. എന്നാല്‍ ഇതിനെതിരെ സര്‍ക്കാരും കോടതിയെ സമീപിച്ചു. കെടിയു മിനിറ്റ്‌സ് രേഖകള്‍ മോഷണം പോയ കേസില്‍ സിസ തോമസ് പ്രതിയാണെന്നും, നിയമനം തടയണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
തര്‍ക്കം രൂക്ഷമായതോടെയാണ് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയത്. യോഗ്യത ഉള്ളവരെയാണ് നിയമിക്കേണ്ടത് എന്നും ജസ്റ്റിസ് ജെ ബി പര്‍ദ്ദിവാല മുന്നറിയിപ്പ് നല്‍കി. സുപ്രീംകോടതി നിര്‍ദേശം മറികടക്കാന്‍ ഗവര്‍ണര്‍ ഗവര്‍ണര്‍ക്ക് എങ്ങനെ ധൈര്യം വന്നു എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവര്‍ണറുടെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു.