തിരുവനന്തപുരം മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ മോഹൻ ദാസ് കെ. സോട്ടോയിൽ നിന്ന് രാജിവെച്ചു. അവയവദാനവുമായി ബന്ധപ്പെട്ട് കെ സോട്ടോയ്ക്കെതിരെ ഡോ മോഹൻദാസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിൽ വിശദീകരണം തേടി മെമ്മോ നൽകിയതിൽ പ്രതിഷേധിച്ചാണ് രാജി. സംസ്ഥാനസർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയാണ് കെ സോട്ടോ.
വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങൾ കൊണ്ട് രാജിവെക്കുന്നുവെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന നൽകുന്ന മൗലീകാവകാശമാണെന്നും ഭരണഘടനയിലും ജനാധിപത്യത്തിലും അംബേദ്കറിലും വിശ്വസിക്കുന്നുവെന്ന് ഡോ മോഹൻദാസ് കുറിച്ചു.
മൃതസഞ്ജീവനിയെ വിമർശിച്ച മുൻ ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം പിൻവലിച്ചിരുന്നു.
അവയവദാന ഏജന്‍സിയായ കെ-സോട്ടോ പൂര്‍ണ പരാജയം എന്നായിരുന്നു ഡോക്ടറുടെ വിമര്‍ശനം. 2017-ന് ശേഷം മരണാനന്തര അവയവദാനം വിരലിലെണ്ണാവുന്നതു മാത്രമാണെന്നാണ് മോഹന്‍ദാസ് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്. സംഭവം വിവാദമായതിനു പിന്നാലെ വകുപ്പ് മേധാവി ക്ഷമാപണം നടത്തി.സാമൂഹികമാധ്യമങ്ങളില്‍ പ്രതികരണം നടത്തിയില്ലെന്ന് മെമ്മോയ്ക്ക് വകുപ്പ് മേധാവി മറുപടി നല്‍കി. മൃതസഞ്ജീവനി എക്‌സിക്യുട്ടീവ് ജോലി ചെയ്യുന്ന ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഇതുവരെ മരണാനന്തര അവയവദാനം നടന്നിട്ടില്ലെന്നും മോഹന്‍ദാസ് കുറിപ്പില്‍ വിമര്‍ശിച്ചു.
മുമ്പും കെ-സോട്ടോയെ വിമര്‍ശിച്ച് ഡോ. മോഹന്‍ദാസ് പോസ്റ്റിട്ടിരുന്നു. അന്നിട്ട കുറിപ്പും പുതിയ കുറിപ്പും സാമൂഹികമാധ്യമത്തില്‍നിന്നു പിന്‍വലിച്ചിട്ടുണ്ട്.






