Headlines

എസി കോച്ചുകൾ റിസർവ് ചെയ്ത് മോഷണം, വൻ കവർച്ചകൾക്ക് പിന്നിലെ സാസി ഗ്യാംങ് പിടിയില്‍

കോഴിക്കോട്: ട്രെയിനിൽ വെച്ച് 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ്ണ, ഡയമണ്ട് ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. ഹരിയാന സ്വദേശികളായ നാലുപേരാണ് പിടിയിലായത്. രാജേഷ്, ദിൽബാഗ്, മനോജ് കുമാർ, ജിതേന്ദ്ര് എന്നിവരാണ് കോഴിക്കോട് റെയിൽവേ പൊലീസിന്‍റെ പിടിയിലായത്. 13-ാം തീയതി രാത്രി 8.10 നും 14-ാം തീയതി രാവിലെ 8.10 നും ഇടയിലാണ് സംഭവം.

ചെന്നൈ – മംഗലാപുരം ട്രെയിനിൽ വച്ചാണ് മോഷണം നടന്നത്. പിടിയിലായത് വൻ കവർച്ച സംഘമെന്നാണ് റെയിൽവെ പൊലീസ് പറയുന്നത്. ട്രെയിനുകളിൽ മോഷണം നടത്തുന്ന സാസി ഗ്യാംങ് ആണ് പിടിയിലായത്. എസി കോച്ചുകളിൽ റിസർവേഷൻ ചെയ്താണ് മോഷണം. രാജ്യത്ത് വിവിധയിടങ്ങളിൽ ഇവർ മോഷണം നടത്തിയിട്ടുണ്ട്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളുടെ സ്വർണമാണ് സംഘം മോഷ്ടിച്ചത്.