തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും മഴ കനത്തേക്കും എന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ,തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി.
അതേസമയം കനത്ത മഴയിൽ കൊച്ചി-ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിഞ്ഞു. മൂന്നാർ പള്ളിവാസലിൽ മൂലക്കട ഭാഗത്താണ് മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായത്. കരാർകമ്പനിയുടെ അശാസ്ത്രീയ നിർമ്മാണമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം മോൻത ചുഴലിക്കാറ്റ് ആന്ധ്രതീരത്തേക്കടുക്കുകയാണ്. 110 കിലോമീറ്റർ വേഗത്തിൽ രാത്രിയോടെ കരതൊടും.
ആന്ധ്രയിലും തെക്കൻ ഒഡീഷ തീരത്തും തമിഴ്നാട്ടിലും അതീവ ജാഗ്രത നിർദേശം നൽകി. പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ട്രെയിൻ- വിമാന സർവീസുകൾ റദ്ദാക്കി. സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രസർക്കാർ. മധ്യ-തെക്കൻ കേരളത്തിൽ മഴമുന്നറിയിപ്പ്.








