Headlines

ട്രംപിനൊപ്പം നെതന്യാഹു ഈജിപ്തിലേക്ക്; അന്താരാഷട്ര ഗസ്സ ഉച്ചകോടിയിൽ പങ്കെടുക്കും

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവും ഈജിപ്തിലേക്കെന്ന് റിപ്പോർട്ട്. അന്താരാഷട്ര ഗസ്സ ഉച്ചകോടിയിൽ പങ്കെടുക്കും. ട്രംപും നെതന്യാഹുവും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുമായി ഫോൺ സംഭാഷണം നടത്തിയതായും ഈജിപ്ഷ്യൻ പ്രസിഡൻ്റിൻ്റെ വക്താവ് പറഞ്ഞു.

“ഗാസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉറപ്പിക്കുന്നതിനും അതിനോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനുമായി പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സമാധാന ഉച്ചകോടിയിൽ പങ്കെടുക്കും,” ഈജിപ്ഷ്യൻ പ്രസിഡൻ്റിൻ്റെ വക്താവ് പറഞ്ഞു. സമാധാന നൊബേലിന് വേണ്ടിയല്ല തന്റെ ദൗത്യമെന്ന് ഇസ്രയേൽ പാർലമെന്റിലെ സന്ദർശക പുസ്തകത്തിൽ ഡോണൾഡ് ട്രംപ് എഴുതി

അതേസമയം പലസ്തീൻ തടവുകാർ ഉടൻ സ്വതന്ത്രരാകും. തടവുകാരെയും വഹിച്ചുള്ള ബസുകൾ വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ എത്തി. തടവുകാരെ വിട്ടയച്ച ഒഫർ ജയിൽ പരിസരത്ത് മാധ്യമപ്രവർത്തകർക്ക് നേരെ ഇസ്രയേൽ പുക ബോംബ് പ്രയോഗിച്ചു. ഹമാസ് വിട്ടയച്ച മുഴുവൻ ബന്ദികളുടെയും പേരുകൾ ഇസ്രയേൽ പുറത്തുവിട്ടു.