നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; 83.5 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 83.5 ലക്ഷം രൂപയുടെ സ്വർണം ഡിആർഐ പിടികൂടി. ഒന്നരക്കിലോ സ്വർണമാണ് എയർ അറേബ്യ വിമാനത്തിൽ വന്ന യാത്രക്കാരനിൽ നിന്ന് പിടികൂടിയത്.

 

മലപ്പുറം സ്വദേശി കെ സജീവാണ് സ്വർണം കൊണ്ടുവന്നത്. ഇയാളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്ത് പിടിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിൽ നിരീക്ഷണവും സുരക്ഷയും ശക്തമാക്കിയെങ്കിലും സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ലക്ഷങ്ങളുടെ സ്വർണം പിടികൂടിയിരുന്നു.