Headlines

ഒരുപക്ഷെ, കൊന്നിട്ടും ഉണ്ടാകാം! കേരളത്തിൽ കാണാതായതും ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തതുമായ യുവതികളെ പറ്റി അന്വേഷണം വേണമെന്ന് പി സരിൻ

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ സിപിഐഎം നേതാവ് ഡോ. പി സരിൻ. പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഒരു ഓഡിയോ ക്ലിപ്പ് സരിൻ ഫേസ്‍ബുക്കിലൂടെ സരിൻ പുറത്തുവിട്ടു. കേരളത്തിൽ കാണാതായ യുവതികളെ പറ്റിയും ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത യുവതികളെ പറ്റിയും അന്വേഷണം വേണമെന്നും സരിൻ ആവശ്യപ്പെട്ടു.

ഓഡിയോ ക്ലിപ്പിൽ ‘നിന്നെ കൊന്ന് ഇല്ലാതാക്കാൻ എനിക്ക് സെക്കന്റുകൾ മതി’ എന്ന് പറയുന്നതും കേൾക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ കാണാതായ യുവതികളെ പറ്റിയും ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത യുവതികളെ പറ്റിയും അന്വേഷണം വേണമെന്ന് ഡോ. പി സരിൻ ആവശ്യപ്പെട്ടു.

ഇത് വലിയ ഒരു മാഫിയയാണെന്നും, ചിലപ്പോൾ ഇത്തരത്തിൽ പെൺകുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നും ഡോ. സരിൻ കൂട്ടിച്ചേർത്തു. പുറത്തെത്തിയ ഓഡിയോ ക്ലിപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്.

എത്ര സെക്കൻഡ് വേണം എനിക്ക് നിന്നെ കൊല്ലാൻ എന്ന് രാഹുൽ പറയുന്നതും ഓഡിയോയിൽ കേൾക്കാൻ സാധിക്കും.ടെൻഷൻ മാറാൻ വേണ്ടി എന്തെങ്കിലും കലക്കി തന്ന് കൊല്ലാൻ ശ്രമിക്കുകയാണോ എന്ന് പെൺകുട്ടി ചോദിക്കുമ്പോ‍ഴാണ്, കൊല്ലാൻ സെക്കൻഡുകൾ മതിയെന്ന ഭീഷണി രാഹുൽ മു‍ഴക്കുന്നത്.