രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. അസാധാരണ ആരോപണങ്ങൾ ആണ് ഉയർന്നുവന്നത്. ആക്ഷേപങ്ങൾ അപൂർവ്വങ്ങളിൽ അപൂർവ്വം. മാന്യമായി രാഹുൽ MLA സ്ഥാനം രാജിവക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഷാഫി പറമ്പിലിൻ്റെ സ്കൂളിൽ പഠിച്ചവനാണ് രാഹുൽ. ഷാഫി ആണ് ഹെഡ്മാസ്റ്റർ. ഷാഫി ഒരക്ഷരം പറയാതെ നാടുവിട്ടു. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്ക് അപമാനമാണ് രാഹുൽ. അഹങ്കാരത്തിനും ധികാരത്തിനും കൈയ്യും കാലും വച്ചവനാണ് രാഹുൽ. ഞങ്ങളാരും രാഷ്ട്രീയ പ്രവർത്തകരെ ബഹുമാനം ഇല്ലാതെ വിളിക്കാറില്ല. നിയമസഭയിൽ തരം താണ നിലയിലാണ് രാഹുൽ പ്രസംഗിക്കാറെന്നും വി ശിവൻകുട്ടി വിമർശിച്ചു.
സരിതയെ എല്ലാവർക്കും അറിയാം. അവർ ഇന്ന് രോഗം ബാധിച്ചു ആശുപത്രിയിലാണ്. മിനിമം അവരുടെ ആശുപത്രി ചെലവ് എങ്കിലും കോൺഗ്രസ് നൽകണം. സരിതയുടെ കാര്യത്തിൽ പേരുകേട്ടവർ അവർക്ക് ചികിൽസ നൽകണമായിരുന്നു. പ്രശ്നങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുന്നവരെ വിരട്ടാമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
മന്ത്രിമാരുടെ ദൃശ്യങ്ങൾ ഉണ്ടെങ്കിൽ പുറത്തുവിടട്ടെ. പാലക്കാട്ടെ MP ഉൾപ്പടെ ആരോപണം ഉന്നയിക്കുന്നവർക്ക് എതിരെ ആരോപണം ഉന്നയിക്കുന്നു. MLA സ്ഥാനം രാജിവയ്ക്കുന്നതാണ് സംസ്കാരം. ഷാഫി പറമ്പിൽ മിണ്ടാത്ത ഇടത്തോളം ഷാഫിയെയും സംശയിക്കും. MLA സ്ഥാനം രാജിവയ്ക്കാൻ രാഹുലിനോട് KPCC പ്രസിഡൻ്റ് ഇടപെടണമെന്ന് വി ശിവൻകുട്ടി ആവശ്യപ്പെട്ടു.