ആഴിമല ക്ഷേത്രത്തിൽ ക്ഷേത്ര ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. നെയ്യാറ്റിൻകര സ്വദേശി രാഹുൽ വിജയൻ (26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെയാണ് ഷോക്കേറ്റത്.
ക്ഷേത്ര പരിസരം പ്രഷർ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഷോക്കേറ്റ് വീണ രാഹുലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറു വര്‍ഷമായി ക്ഷേത്രത്തിൽ ജോലി ചെയ്യുകയായിരുന്നു.
ആഴിമല ക്ഷേത്രത്തിൽ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
