വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അടുത്തയാഴ്ച റഷ്യ സന്ദർശിക്കും. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി എസ് ജയശങ്കർ ചർച്ച നടത്തും. അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി ദിവസങ്ങൾക്കകമാണ് സന്ദർശനം. ഓഗസ്റ്റ് 20-21 തീയതികളിൽ ആയാണ് മോസ്കോ സന്ദർശനം. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും വിദേശ കാര്യ മന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും.
പുടിന്റ ഇന്ത്യ സന്ദർശനവും ഈ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോ വലിന്റ സന്ദർശനത്തിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയും റഷ്യയിലേക്ക് പോകുന്നത്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിൽ ചർച്ച നടത്തിയിരുന്നു.