തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാതായെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഡോ ഹാരിസ് ഹസന്‍. ഉപകരണം അപകടം പിടിച്ചതാണെന്നും, സുരക്ഷിതമല്ലാത്തതിനാല്‍ കമ്പനികള്‍ ഉത്പാദനം നിര്‍ത്തിയെന്നും ഡോ ഹാരിസ് ഹസന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
Morcellatorന്റെ അപകടങ്ങളും fda എന്തുകൊണ്ട് ഇത് സൂക്ഷിച്ചു മാത്രം ഉപയോഗിക്കണമെന്നും പറയുന്നതിന്റെ കാരണങ്ങള്‍ ഗൂഗിള്‍ പരിശോധിച്ചാല്‍ അറിയാമെന്നും അടുത്ത കാലത്താണ് ഈ മുന്നറിയിപ്പ് കിട്ടിയത്. ഈ മുന്നറിയിപ്പ് വന്നത് മുതല്‍ പ്രശസ്ത മെഡിക്കല്‍ കമ്പനികള്‍ ഇതിന്റെ ഉത്പാദനവും വില്‍പ്പനയും നിര്‍ത്തി തുടങ്ങി – അദ്ദേഹം വ്യക്തമാക്കി.