ഇടുക്കി വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരെ ആസിഡാക്രമണം. പി ആർ ശ്രീജയാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ ഭർത്താവ് പൊട്ടനാനിക്കൽ അനിലാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു
പഞ്ചായത്ത് യോഗം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം. മുഖത്തും പുറത്തുമായി ശ്രീജക്ക് ഗുരുതരമായി പരുക്കേറ്റു. ശ്രീജയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കുടുംബകലഹമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. അനിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും