ദില്ലി: പാർലമെന്റിൻ്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കം. ഒരു മാസം നീളുന്ന സമ്മേളനത്തിനാണ് തിങ്കളാഴ്ച തുടക്കമാകുന്നത്. സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് രാവിലെ 11 മണിക്ക് ചേരും. പാർലമെൻ്റ് നടപടികളുടെ സുഗമമായ നടത്തിപ്പിനുള്ള പിന്തുണ സർക്കാർ തേടും. ആദായ നികുതി ഭേദഗതി ബില്ലടക്കം ഈ സമ്മേളനത്തിൻ്റെ പരിഗണനയ്ക്ക് വരുന്നുണ്ട്. അതേസമയം പഹൽഗാം ഭീകരാക്രമണം, ഇന്ത്യ^പാക് സംഘർഷത്തിലെ ട്രംപിൻ്റെ നിലപാട്, ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. പ്രതിപക്ഷം കടുത്ത നിലപാട് സ്വീകരിച്ചാൽ സഭാ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.
പാർലമെന്റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം; സർവകക്ഷിയോഗം ഇന്ന് രാവിലെ 11 മണിക്ക്
