Headlines

ISL അനിശ്ചിതത്വത്തിൽ; പുതിയ സീസൺ ഉടൻ തുടങ്ങില്ല; AIIFന് കത്ത് നൽ‌കി സംഘാടകർ

ഇന്ത്യൻ സൂപ്പർ ലീഗ് നടത്തിപ്പിൽ അനിശ്ചിതത്വം. പുതിയ സീസൺ ഉടൻ തുടങ്ങില്ലെന്ന് ടൂർണമെന്റ് നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് അറിയിച്ചു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും ടീമുകൾക്കും കത്ത് നൽകി. അനിശ്ചിതകാലത്തേക്ക് മാറ്റുന്നവെന്നാണ് കത്തിലുള്ളത്.

സെപ്റ്റംബറിൽ ആണ് പുതിയ സീസൺ തുടങ്ങേണ്ടിയിരുന്നത്. കരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ടൂർണമെന്റ് നടത്തിപ്പ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ലാഭവിഹിതം എങ്ങനെ വീതിക്കണം എന്നതടക്കമുള്ള കാര്യങ്ങളിൽ തർക്കം നിലനിന്നിരുന്നു. ഇത് സംബന്ധിച്ച് നാളുകളായി ചർച്ചകൾ നടന്നുവരികയായിരുന്നു. ഇതാണ് ഐഎസ്എൽ വൈകാൻ കാരണമായത്. സീസൺ എപ്പോൾ തുടങ്ങാൻ കഴിയുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

സീസൺ എപ്പോൾ തുടങ്ങാൻ കഴിയുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കേരള ബ്ലാസ്‌റ്റേഴ്‌സ് അടക്കമുള്ള ടീമുകൾ പ്രീസീസൺ തുടങ്ങാനുള്ള തായാറെടുപ്പുകൾ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് സീസൺ മാറ്റിവെച്ചിരിക്കുന്നത്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും എഫ് എസ് ഡി എല്ലുമായുള്ള കരാർ ഡിസംബറിൽ അവസാനിക്കും. ഇത് പുതുക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നില്ല. ഇതാണ് ഐഎസ്എൽ നടത്തിപ്പിന് തിരിച്ചടിയായത്. 2014ലാണ് ഐഎസ്എൽ തുടങ്ങിയത്. 2019ൽ ഐഎസ്എൽ ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗായി ഫെഡറേഷൻ അം​ഗീകരിച്ചിരുന്നു.