Headlines

‘നിലമ്പൂരിൽ ക്രൈസ്തവ വോട്ടുകൾ ലഭിച്ചില്ല, BJP വികസനം മാത്രം പറഞ്ഞാൽ ഹിന്ദു വോട്ടുകൾ CPIM കൊണ്ടുപോകും’: നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി കെ സുരേന്ദ്രൻ കോർ കമ്മിറ്റിയിൽ. നിലമ്പൂരിൽ ക്രൈസ്തവ വോട്ടുകൾ ലഭിച്ചില്ല. ക്രിസ്ത്യൻ നേതാക്കളെ കൂടുതൽ പരിഗണിച്ചു നടത്തിയ തിരഞ്ഞെടുപ്പ് തന്ത്രം പാളി. ഭൂരിപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്ക് പോയി. ഹിന്ദുത്വമാണ് പാർട്ടിയുടെ അടിസ്ഥാന ആശയം. അത് മറന്നു പോകരുതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

ജമാഅത്തെ ഇസ്ലാമി വിഷയം ഉയർത്തുന്നതിൽ പരാജയപ്പെട്ടു. നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഐഎം ജമാഅത്തെ ഇസ്ലാമി വിഷയം കൂടുതൽ ശക്തമാക്കും. ബിജെപി വികസനം മാത്രം പറഞ്ഞാൽ ഹിന്ദു വോട്ടുകൾ സിപിഐഎം കൊണ്ടുപോകും. ജമാഅത്തെ ഇസ്ലാമി – യുഡിഫ് ബന്ധത്തിനെതിരെ ശക്തമായ പ്രചരണം നടത്തണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം ബിജെപി കോർ കമ്മിറ്റി യോഗം പുരോഗമിക്കുന്നു. രാജീവ് ചന്ദ്രശേഖർ,കെ സുരേന്ദ്രൻ,വി മുരളീധരൻ,ജോർജ് കുര്യൻ, സി കൃഷ്ണകുമാർ,ശോഭാ സുരേന്ദ്രൻ,പി കെ കൃഷ്ണദാസ്,എം ടി രമേശ്,പി സുധീർ,എപി അബ്ദുള്ളക്കുട്ടി,കെ എൻ രാധാകൃഷ്ണൻ, എസ് സുരേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.