കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന ജെസി നഴ്സറി കലോത്സവം ഫെബ്രുവരി 27ന് നടക്കും. വിവിധ ഇനങ്ങളിലായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ഫ്രബ്രവരി 11 നു മുമ്പായി രജിസ്റ്റർചെയ്യാം . കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വർഷം ഓൺലൈൻ പ്ലാറ്റ് ഫോം വഴിയായാണ് കലോത്സവം നടത്തുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനവും സർട്ടിഫിക്കറ്റും, ചാമ്പ്യൻമാരാവുന്ന സ്കൂളുകൾക്ക് ചാമ്പ്യൻട്രോഫിയും നൽകുന്നതായിരിക്കും എന്ന് പ്രസിഡൻ്റ് ഗോഗുൽ ജെ ബി അറിയിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി പ്രോഗ്രാം ഡയറക്ടർ അശ്വിൻ മനോജിനെ സമീപിക്കാവുന്നതാണ് 8075031668, 9449059450
The Best Online Portal in Malayalam