തൃശ്ശൂരിൽ നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി ഡോക്ടർ പിടിയിൽ

 

തൃശ്ശൂരിൽ നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി ഡോക്ടർ പിടിയിൽ. കോഴിക്കോട് സ്വദേശിയും തൃശ്ശൂർ മെഡിക്കൽ കോളജ് ഹൗസ് സർജനുമായ അക്വിൽ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്. മെഡിക്കൽ കോളജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. 2.4 ഗ്രാം എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്

മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.