ജോജുവിന്റെ വാഹനം തകർത്ത കേസിൽ ആറ് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ റിമാൻഡിൽ കഴിയുന്ന കൊച്ചി മുൻ മേയർ ടോണി ചമ്മണി അടക്കമുള്ള ആറ് പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. വാഹനത്തിന്റെ അറ്റകുറ്റപ്പണിക്ക് ആറര ലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോർട്ടിലുള്ളത്.

ഈ തുകയുടെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതികൾ ആവശ്യപ്പെടുന്നത്. എന്നാൽ കാറിന്റെ മൊത്തം വിലയുടെ അമ്പത് ശതമാനം കെട്ടിവെക്കണമെന്നാണ് പ്രോസിക്യൂട്ടറുടെ വാദം.

അതേസമയം സിനിമാ ഷൂട്ടിംഗ് തടയുമെന്ന യൂത്ത് കോൺഗ്രസ് പ്രഖ്യാപത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തി. ജോജുവിനെതിരായ സമരം സിനിമാ മേഖലയാകെ പടർത്തരുത്. സിനിമ സർഗാത്മക പ്രവർത്തനമാണ്. ഈ വ്യവസായത്തെ തടയുന്ന രീതി ശരിയല്ലെന്നും സുധാകരൻ പറഞ്ഞു.