തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോകാന്‍ 2020 ല്‍ സര്‍ക്കാര്‍ കെ എസ് ഇബിക്ക് എന്‍ ഒ സി നല്‍കിയിട്ടുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. എന്നാല്‍, സമവായത്തിലൂടെ മാത്രമേ പദ്ധതി നടപ്പാനാക്കാനാകൂവെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. പദ്ധതിക്ക് ഏഴ് വര്‍ഷത്തെ എന്‍ ഒ സിയാണ് ലഭിച്ചിട്ടുള്ളത്. പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചില്ലെങ്കില്‍ വനംവകുപ്പിന് ബോര്‍ഡ് നല്‍കിയ 5.6 കോടി രൂപ തിരികെ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ എന്‍ ഒ സിക്ക് 2027 വരെ കാലാവധിയുണ്ട്. ഇതിനിടയില്‍ പ്രവൃത്തിക്ക് തുടക്കം കുറിക്കാനാണ് നീക്കം.