കൊച്ചി: തട്ടിപ്പു കേസുകളില്‍ പ്രതി മോന്സന് മാവുങ്കല്‍ ചികിത്സയ്ക്കെത്തുന്നവരെ മാത്രമല്ല, അതിഥികളായി എത്തിയവരെയും ഒളികാമറയില്‍ കുടുക്കിയെന്ന് സൂചന. മോന്‍സന്റെ അതിഥി മന്ദിരത്തില്‍ താമസിച്ചിരുന്ന അതിഥികളുടെ കിടപ്പറകളിലാണ് ഒളികാമറ സ്ഥാപിച്ചത്. മൂന്ന് കാമറകളും ഹാര്‍ഡ് ഡിസ്കുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഒളികാമറ വിന്യാസം ക്രൈംബ്രാഞ്ഞച്ച പരിശോധിക്കും. മോന്‍സന്റെ കൊച്ചിയിലെ വീടിനു സമീപം തന്നെയാണ് അതിഥി മന്ദിരവും.
മോന്‍സന്റ ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തുന്നവരെ ഒളികാമറയില്‍ പിടിച്ചതായി കണ്ടെത്തിയിരുന്നു. തിരുമ്മല്‍ കേന്ദ്രത്തില്‍ ചികിത്സ നടത്തിയവരെയാണ് ഒളികാമറ ഝപയോഗിച്ച് കുടുക്കിയത്. മോന്‍സനുമായി ക്രൈംബ്രാഞ്ച് ഇന്ന് ഇവിടെയെത്തി തെളിവെടുക്കും. ക്ലിനിക്കില്‍ സഹായിക്കാന്‍ വന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മോന്‍സനെതിരെ പോക്സോയും ചുമത്തിയിരിട്ടുണ്ട്.
മോണ്‍സണിന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. മസാജ് സെന്ററില്‍ നിരവധി ഒളിക്യാമറകള്‍ ഉണ്ടെന്നും ഇതിലൂടെ പ്രമുഖരുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്.
ഇക്കാര്യം പലപ്രമുഖര്‍ക്കും അറിയാമെന്നും മോന്‍സണിന്റെ ഭീഷണി ഭയന്ന് ആരും പോലീസില്‍ പരാതി നല്‍കിയില്ലെന്നും മോന്സണ് തന്റേയും ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. നിരവധി സ്ത്രീകള്‍ മോന്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ക്രൈം ബ്രാഞ്ച് മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ചികിത്സാമുറിയില്‍ നിന്നും ഗര്‍ഭനിരോധന ഗുളികകളും ഉറകളും കണ്ടെത്തിയെന്നാണ് വിവരം.