മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും; സിനിമ സംഘടനകളുടെ ആവശ്യത്തില്‍ ഒറ്റക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല: മന്ത്രി

 

തിരുവനന്തപുരം: സംസ്ഥാനത്ത് തീയേറ്റര്‍ തുറക്കുന്നതിന് മുന്നോടിയായി സിനിമ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലെ ആവശ്യങ്ങള്‍ മുഖ്യമന്തിയെ അറിയിക്കുമെന്ന് സംസ്‌കാരിക വകുപ്പ് മന്ത്രി. തനിക്ക് ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

തിങ്കളാഴ്ച മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയുമായി സംഘടനകളുടെ ആശ്യങ്ങള്‍ ചര്‍ച്ചചെയ്യും. സംഘടനകള്‍ മുന്നോട്ടുവച്ച ആവശ്യവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്താമെന്ന് മന്ത്രി ഓണ്‍ലൈന്‍ മീറ്റിംഗില്‍ സംഘടനകളുടെ ഭാരവാഹികള്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇരുപത്തിയഞ്ചാം തീയതി തന്നെ തീയേറ്റര്‍ തുറക്കണമെന്ന് ആവശ്യം മന്ത്രി സംഘടനാ ഭാരവാഹികളോട് വ്യക്തമാക്കി.

ഇരുപത്തിയഞ്ചാം തീയതി തുറക്കുന്നതുമായി ബന്ധപ്പെട്ട് തിയറ്റര്‍ ഉടമകളുടെ അടിയന്തര ജനറല്‍ബോഡി നാളെ ചേരും. തീയറ്റര്‍ തുറക്കുന്ന കാര്യം നാളെ തീരുമാനിക്കും.