സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 42 മരണം; 24വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത: മുഖ്യമന്ത്രി പിണറായി വിജയൻ

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബറില്‍ ഉണ്ടായത് ശക്തമായ മഴക്കെടുതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈമാസം 12 മുതല്‍ 20വരെ 42 മരണങ്ങള്‍ വിവിധ ദുരന്തങ്ങളില്‍ സംഭവിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഉരുള്‍ പൊട്ടലില്‍ 19 പേരാണ് മരിച്ചത്. കോട്ടയത്ത് 12പേരും ഇടുക്കി 7പേരും. ആറ് പേരെ കാണാതായിട്ടുണട്.

സംസ്ഥാനത്ത് 304 ദുരിതാശ്വാസ ക്യാമ്പുകളിലായി 3859 കുടുംബങ്ങങ്ങള്‍ കഴിയുന്നുണ്ട്. ക്യാമ്പുകളില്‍ കൊവിഡ് പകരാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പാലിക്കണം. ക്യാമ്പില്‍ പുറത്ത് നിന്നുള്ളവരുടെ സമ്പര്‍ക്കം ഒഴിവാക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ക്യാമ്പുകളില്‍ ഉറപ്പാക്കും

നാളെ പത്തനംതിട്ട, ഇടുക്കി, കോട്ടയംജില്ലകളില്‍ കേന്ദ്ര കാവാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണട്്. മലയോരത്ത് ജാഗ്രത വേണം. ഇന്ന് മുതല്‍ 24വരെ കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്‌.

പാലങ്ങളുടെയും റോഡുകളുടെയും അറ്റകുറ്റപണി വേഗത്തിലാക്കും. നദികളിലെ മണല്‍ നീക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മഴക്കെടുതി രൂക്ഷമായതോടെ കേന്ദ്രം എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ദലൈലാമ സഹായം വാഗ്ദാനം ചെയ്തു. തമിഴ്നാട് പാർലമെന്‍റ് അംഗങ്ങൾ രണ്ടുപേര് ഡിഎംകെ ട്രസ്റ്റിന്‍റെ ഒരുകോടി സഹായം നൽകി. കർണാടക മുഖ്യമന്ത്രി വിളിച്ചു. കാലാവസ്ഥ മുന്നറിയിപ്പ് വിലയിരുത്തുന്നതില്‍ ചില സമയങ്ങളില്‍ പരിമിതിയുണ്ട്. ഇതിന്‍റെ പേരില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ കുറ്റപ്പെടുത്തരുത്-മുഖ്യമന്ത്രി പറഞ്ഞു