സംസ്ഥാനത്ത് ഓണത്തിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന; പത്ത് ദിവസത്തിനിടെ 24 ശതമാനം വർധിച്ചു

 

സംസ്ഥാനത്ത് ഓണത്തിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായത് വൻ വർധനവ്. പത്ത് ദിവസത്തിനിടെ 24 ശതമാനം വർധനയാണ് ഉണ്ടായത്. ഒരാളിൽ നിന്ന് എത്ര പേരിലേക്ക് രോഗം പകർന്നുവെന്ന് കണക്കാക്കുന്ന ആർ നോട്ട് 0.96 ൽ നിന്ന് 1.5 ആയി ഉയർന്നു. ആർ നോട്ട് വീണ്ടും ഉയർന്നില്ലെങ്കിൽ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായേക്കില്ല.

നിലവിലെ സ്ഥിതിയിൽ ഈ ആഴ്ചയിൽ തന്നെ പ്രതിദിന രോഗികളുടെ എണ്ണം നാൽപതിനായിരത്തിന് മുകളിലെത്താമെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്‌സിനേഷൻ ഏകദേശം പൂർത്തിയായി വരുന്ന സാഹചരയ്ത്തിൽ ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവർക്ക് രോഗാവസ്ഥ ഗുരുതരമാകില്ലെന്നാണ് വിലയിരുത്തൽ.

ഓക്‌സിജൻ ആവശ്യമുള്ള രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലടക്കം ചികിത്സയിലുള്ള നല്ലൊരു ശതമാനം രോഗികൾക്കും ഓക്‌സിജൻ നൽകിയുള്ള ചികിത്സ ആവശ്യമായി വരികയാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.