ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി കെ ജയരാജ് പോറ്റിയാവും നട തുറക്കുക.
നാളെ പുലര്‍ച്ചെ 5.55നും 6.20നും ഇടയിലാണ് നിറപുത്തരിപൂജ. ഈ മാസം 16 മുതല്‍ 23 വരെയാണ് ചിങ്ങമാസ പൂജകൾക്കായി ക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശനം.
വെർച്വൽ ക്യൂ ബുക്കിങ്ങിലൂടെയെത്തുന്ന 15,000 പേർക്ക് ദിവസേന കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാക്കും ദർശനത്തിന് അനുമതി. രണ്ടു ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് ഉള്ളവർക്കോ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കോ മാത്രമായിരിക്കും പ്രവേശനം.