സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് 480 രൂപ പവന് വർധിച്ച് സ്വർണവില 38,500 കടന്നു. ഒരു ഗ്രാം സ്വർണത്തിന് 60 രൂപ വർധിച്ച് 4825 രൂപയിലെത്തി. പവന് 38,600 രൂപയാണ് വില
ഈ മാസം തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 36160 രൂപയായിരുന്നു. പിന്നീടിത് 35,800ലേക്ക് താഴ്ന്നുവെങ്കിലും പിന്നീട് റെക്കോർഡ് കുതിപ്പ് തുടരുകയായിരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ടായിരത്തോളം രൂപയാണ് സ്വർണത്തിന് വർധിച്ചത്.