പ്ലസ് വൺ ഒന്നാം വര്‍ഷ പരീക്ഷ സെപ്റ്റംബർ 6മുതൽ 16 വരെ: ടൈം ടേബിൾ പുറത്തിറങ്ങി

 

ഈ വർഷത്തെ പ്ലസ് വൺ പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. 2021 സെപ്റ്റംബർ 6ന് ആരംഭിക്കുന്ന പരീക്ഷ 16ന് അവസാനിക്കും. രാവിലെ 9.40 നാണ് പരീക്ഷ ആരംഭിക്കുക. ജൂൺ 15വരെ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസ് അടയ്ക്കാം. 20 രൂപ പിഴയോടുകൂടി ഫീസ് ഒടുക്കുന്നതിനുള്ള അവസാന തീയതി ജൂൺ 19ആണ്. ഒന്നാം വർഷ പരീക്ഷയ്ക്ക് 20 രൂപയോടൊപ്പം ദിവസം 5 രൂപ പിഴയോടുകൂടി ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തിയതി ജൂൺ 23 ആണ്.

600 രൂപ സൂപ്പർ ഫൈനോടുകൂടി ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി 26/06/2021. സപ്ലിമെന്ററി/ലാറ്ററൽ എൻട്രി/റീ അഡ്മിഷൻ വിഭാഗം വിദ്യാർത്ഥികളുടെ ഫീസ്അടയ്ക്കാനുള്ള അവസാന തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. അപേക്ഷാ ഫോമുകൾ ഹയർ സെക്കൻഡറി പോർട്ടലിലും, എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും ലഭ്യമാണ്. ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾ അവർക്കനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ യാതൊരു കാരണവശാലും ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. പരീക്ഷാ വിജ്ഞാപനം ഹയർ സെക്കന്ററി പോർട്ടലായ www.dhsekerala.gov.in ൽ ലഭ്യമാണ്.