സനു മോഹനെ പിടികൂടിയത് കാർവാറിൽ നിന്ന്; കൊല്ലൂരിൽ നിന്ന് പോയത് ഉഡുപ്പിയിലേക്ക്

വൈഗയുടെ ദുരൂഹ മരണത്തിന് പിന്നാലെ ഒളിവിൽ പോയ സനു മോഹനെ പോലീസ് പിടികൂടിയത് കർണാടക-ഗോവ ബോർഡറിലെ കാർവാറിൽ നിന്ന്. കൊല്ലൂർ മൂകാംബികയിൽ നിന്ന് സ്വകാര്യ ബസിൽ ഉഡുപ്പിയിലേക്ക് പോയ സനു മോഹൻ ഇവിടെ നിന്നാണ് കാർവാറിലേക്ക് പോയത്.

ഞായറാഴ്ച രാവിലെയാണ് സനു മോഹനെ പോലീസ് പിടികൂടിയത്. നിലവിൽ കൊച്ചി പോലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച രാവിലെയോ ഇയാളെ കൊച്ചിയിലെത്തിക്കും. കൊവിഡ് പരിശോധന അടക്കം നടത്തിയതിന് ശേഷമാകും തുടർനടപടി സ്വീകരിക്കുക.