കൽപ്പറ്റ:നിയമസഭ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം ആരംഭിച്ചു. കല്‍പ്പറ്റ നിയോജമണ്ഡലത്തിലെ പരിശീലനം സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളില്‍ നടന്നു. 537 പ്രിസൈഡിങ് ഓഫീസര്‍മാര്‍, പോളിങ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് പരിശീലനം നേടിയത്. കല്‍പ്പറ്റ നിയോജമണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കി. തിരഞ്ഞെടുപ്പ് നടപടി ക്രമം, ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍ ഉപയോഗം എന്നിവയിലാണ് ആദ്യഘട്ടം ക്ലാസ് നല്‍കിയത്. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലേത് 16,17 തീയതികളില്‍ സുല്‍ത്താന്‍ ബത്തേരി മാര്‍ ബാസിലിയേസ് കോളേജ് ഓഫ് എജ്യൂക്കേഷനിലും, മാനന്തവാടി നിയോജക മണ്ഡലത്തിലേത് 18,19 തീയതികളില്‍ മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂളിലും നടക്കും
The Best Online Portal in Malayalam