മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ നടത്തിയ അധിക്ഷേപ പരാമർശത്തെ വിമർശിക്കുകയും സുധാകരൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ തിരുത്തലുമായി ഷാനിമോൾ ഉസ്മാൻ. സുധാകരനോട് ഫോണിൽ പോലും സംസാരിക്കാതെ പെട്ടെന്ന് പ്രതികരിച്ചത് തന്റെ പിഴവാണെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു
സുധാകരന്റെ പ്രസംഗത്തോടനുബന്ധിച്ച് ഒരു ചാനലിൽ നൽകിയ പ്രതികരണം വലിയ വിവാദമായതിൽ വിഷമമുണ്ട്. മന്ത്രി സുധാകരൻ എന്നെയും വി എസ് അച്യുതാനന്ദൻ ലതികാ സുഭാഷിനെയും വിജയരാഘവൻ രമ്യ ഹരിദാസ് എംപിയെയും കൂടാതെ നിരവധി വ്യക്തിപരമായ പരാമർശങ്ങൾ ഞാനടക്കം ഉള്ളവർക്കുണ്ടാക്കിയ മനപ്രയാസം മായാതെ നിൽക്കുന്നത് കൊണ്ട് എന്റെ പാർട്ടിയുടെ ആരും ഇത്തരത്തിൽ പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ഷാനിമോൾ ഫേസ്ബുക്കിൽ കുറിച്ചു