ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 42 വയസ്സായിരുന്നു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
കൊവിഡ് ബാധയെ തുടർന്നാണ് സോമദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തി. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായിരുന്നു. വാർഡിലേക്ക് മാറ്റാൻ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.
ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് സോമദാസ് പരിചിതനാകുന്നത്. ഗാനമേള വേദികളിലും സജീവമായിരുന്നു. ബിഗ് ബോസ് മത്സരാർഥിയുമായിരുന്നു. ഭാര്യയും നാല് മക്കളുമുണ്ട്.