സുൽത്താൻ ബത്തേരി.വയനാട് മുത്തങ്ങയിൽ വൻ പാൻ മസാല വേട്ട പിടികൂടിയത് 3 ലക്ഷത്തോളം രൂപയുടെ പാൻ മസാല.ഒരാൾ പിടിയിൽ . കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് മൈസൂരിൽ നിന്നും വന്ന KL 11 N 1300 അശോക് ലെയ്ലാൻഡ് ലോറിയിൽ കാലിത്തീറ്റ, മുത്താറി ലോഡിൽ ഒളിപ്പിച്ചുകടത്തിയ 210 kg 700 പാക്കറ്റ് ഹാൻസ് പിടികൂടിയത്. ഇതിന് 3 ലക്ഷത്തോളം രൂപ വിൽപ്പന വില കുണ്ട്..ലോറി ഡ്രൈവർ കോഴിക്കാട് താമരശ്ശേരി വാവാട് സ്വദേശി ഷാഹുൽ ഹമീദ് നെ, (51) എക്സൈസ് പിടികൂടി. ഇയാളെയും ലോഡും ലോറിയും 210 kg പുകയില ഉത്പന്നങ്ങളും തുടർനടപടികൾക്കായി ഇന്ന് രാവിലെ സുൽത്താൻ ബത്തേരി പോലീസിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ ശ്രീ. പി. ബാബുരാജിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
The Best Online Portal in Malayalam