തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന
പരിശോധനയിൽ 15 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ മലപ്പുറം മഞ്ചേരി സ്വദേശിയായ ആലങ്ങാടൻ വീട്ടിൽ മുസ്തഫ.എ(24) എന്നയാൾക്കെതിരെ എൻഡിപിഎസ് പ്രകാരം കേസെടുത്തു. ഇയാൾ ധരിച്ചിരുന്ന ഷൂവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന അതിമാരകമായി മരുന്നാണിത്.പരിശോധനക്കിടെ ഓടി രക്ഷപ്പെട്ടതിനാൽ ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല.എക്സൈസ് ഇൻസ്പെക്ടർ ഷറഫുദ്ദീൻ.ടി,പ്രിവന്റീവ് ഓഫീസർ സുരേഷ്
വെങ്ങാലികുന്നേൽ, സിവിൽ എക്സൈസ് ഓഫീസർമാരായി അനൂപ്.ഇ,ഹാഷിം.കെ,വിപിൻ വിൽസൺ,വിജേഷ് കുമാർ,ഷിന്റോ സെബാസ്റ്റ്യൻ,വിപിൻ.പി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.