അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപയുടെ സ്വർണ്ണവുമായി യാത്രക്കാരൻ കരിപ്പൂരിൽ പിടിയിൽ.
ഒരു കിലോ 135 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരന് പിടിയിലായി. ഏകദേശം 45 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ബഹ്റൈനില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി മുബീറാണ് പിടിയിലായത്.
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. അമ്പത് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി രണ്ട് യാത്രക്കാരെ ഇന്നലെ ഉച്ചയ്ക്കും പിടികൂടിയിരുന്നു. രണ്ട് വിമാനങ്ങളിലായി എത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ അബ്ദുല്‍ ഫായിസ്, മുഹമ്മദ് അഫ്സല് എന്നിവരാണ് പിടിയിലായത്.