സ്വർണവില വീണ്ടും കുറഞ്ഞു; പവന് ഇന്ന് 200 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,200 രൂപയായി. 4650 രൂപയാണ് ഗ്രാമിന്റെ വില.

ചൊവ്വാഴ്ച രണ്ട് തവണയായി പവന് 760 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ ആയിരം രൂപയുടെ കുറവാണ് സ്വർണത്തിനുണ്ടായത്. ഓഗസ്റ്റ് ഏഴിന് സ്വർണം സർവകാല റെക്കോർഡായ 42,000 രൂപയിലെത്തിയിരുന്നു.