ഡല്‍ഹി: കേരളത്തിലെ ഊര്‍ജ പ്രതസന്ധിയുമായി ബന്ധപ്പെട്ട് കേന്ദ്ര വൈദ്യുതി മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുമായി ഇന്നും കൂടിക്കാഴ്ച നടത്തി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കേരളത്തിന് കൂടുതല്‍ വൈദ്യുതിയും വായ്പാ പരിധിയില്‍ ഇളവും തേടി.
കേന്ദ്രപൂളില്‍ നിന്നും കേരളത്തിന് അധിക വൈദ്യുതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. വായ്പാ പരിധി ജി.എസ്.ഡി.പിയുടെ അര ശതമാനം വര്‍ധിപ്പിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. 15-ാം ധനകാര്യ കമ്മീഷന്‍ നിര്‍ദ്ദേശം നടപ്പിലാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ട്രാന്‍സ്മിഷന്‍ കോറിഡോറുകള്‍ വിപുലപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. സോളാര്‍ സ്റ്റോറേജ്, പമ്പഡ് സ്റ്റോറേജ് പദ്ധതികള്‍ക്ക് കേന്ദ്ര സഹായം തേടി. പവര്‍ സെക്രട്ടറി പുനീത് കുമാറും കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍. പ്രശാന്തും ചര്‍ച്ചയില്‍ പങ്കെടുത്തു.
സംസ്ഥാനത്തെ വൈദ്യുതി ഉത്പാദന-വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ വേഗത്തിലാക്കുന്നതിനും ആവശ്യമായ പിന്തുണയും കേന്ദ്ര വിഹിതവും വേഗത്തില്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര വൈദ്യുതിമന്ത്രിയോട് അഭ്യര്‍ത്ഥിച്ചുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയെന്നും വ്യക്തമാക്കി. കൂടിക്കാഴ്ചയില്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ പ്രശാന്ത് ഐ.എ.എസ് മന്ത്രിക്കൊപ്പമുണ്ടായിരുന്നു.









