Headlines

ഇന്നും കുറഞ്ഞു 2000ലേറെ രൂപ; തകര്‍ന്നടിഞ്ഞ് പൊന്ന്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. രണ്ട് ദിവസത്തെ ഉയര്‍ച്ചയ്ക്ക് പിന്നാലെ ഒരു പവന്‍ സ്വര്‍ണത്തിന് 2360 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് ആനുപാതികമായി 295 രൂപയും കുറഞ്ഞു. (gold rate falls kerala november 25)

ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 91360 രൂപയായി. ഗ്രാം ഒന്നിന് 11420 രൂപയിലുമാണ് ഇന്നത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. യുഎസില്‍ അടിസ്ഥാന പലിശ നിരക്ക് കൂടാനുള്ള സാധ്യതകളും സര്‍ക്കാര്‍ ബോണ്ട് യീല്‍ഡിന്റെ കുതിപ്പും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ആഗോള തലത്തില്‍ തന്നെ സ്വര്‍ണത്തിന്റെ വിലയിടിവിന് കാരണമായിട്ടുണ്ട്.

നവംബര്‍ 5ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,07,080 രൂപയായിരുന്നെങ്കില്‍ ഇക്കഴിഞ്ഞയാഴ്ച കണ്ടത് ഒരു ലക്ഷത്തില്‍ നിന്നും താഴേക്ക് പോയി പൊന്ന് തകര്‍ന്നടിയുന്ന കാഴ്ചയാണ്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.