തിരുവനന്തപുരം: എസ്എഫ്ഐയുടെ പ്രതിഷേധം ഭയന്ന് കാലടി ശ്രീ ശങ്കര കോളേജിലെ പരിപാടിയില്‍ നിന്ന് പിന്മാറി എന്ന എസ്എഫ്ഐ പ്രചാരണത്തിന് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍. മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രതിഷേധിച്ചപ്പോഴും 20 മിനിറ്റോളം അവിടെ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് മടങ്ങിയതെന്നാണ് മന്ത്രിയുടെ മറുപടി. അതിനുശേഷം കല്യാശ്ശേരിയിലെ മാടായി കോളേജിലും പയ്യന്നൂര്‍ കോളേജിലുമടക്കം കേരളത്തിലങ്ങോളമിങ്ങോളം നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.പ്രതിഷേധക്കാരോട് അസഹിഷ്ണുതയില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. (minister roji m john against sfi)
വ്യാജ പ്രചാരകരോട് ഗോ റ്റു യുവര്‍ ക്ലാസെന്നേ തനിക്ക് പറയാനുള്ളൂ എന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതി. പ്രതിഷേധം ഭയന്ന് താന്‍ പരിപാടിയില്‍ നിന്ന് പിന്മാറിയെന്ന് കേട്ട് ചിരിക്കാതിരിക്കാനികില്ലെന്നും അദ്ദേഹം പരിഹസിച്ചു.
മന്ത്രി റോജി എം ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
SFIയുടെ പ്രതിഷേധം ഭയന്ന് കാലടി ശ്രീശങ്കര കോളേജിലെ പരിപാടിയില്‍ നിന്ന് ഞാന്‍ പിന്മാറിയെന്ന പ്രചാരണം കേള്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കാനാവില്ല. മഹാരാജാസ് കോളേജില്‍ SFI പ്രതിഷേധിച്ചപ്പോഴും 20 മിനിറ്റോളം അവിടെ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് മടങ്ങിയത്. അതിനുശേഷം കല്യാശ്ശേരിയിലെ മാടായി കോളേജിലും പയ്യന്നൂര്‍ കോളേജിലുമടക്കം കേരളത്തിലങ്ങോളമിങ്ങോളം അനവധി കോളേജുകളില്‍ നിരവധി പരിപാടികള്‍ പങ്കെടുത്തിട്ടുണ്ട്. പലേടത്തും പ്രതിഷേധങ്ങളും ഉണ്ടായി. പ്രതിഷേധക്കാരോട് അസഹിഷ്ണുതയില്ല. ‘It is well taken’ എന്ന മറുപടിയാണ് നല്‍കിയത്.
മഹാരാജാസിലും കല്യാശ്ശേരിയിലും പയ്യന്നൂരിലും പോകാന്‍ തോന്നാത്ത പേടി എന്റെ സ്വന്തം മണ്ഡലമായ അങ്കമാലിയില്‍ കഴിഞ്ഞ 6 കൊല്ലമായി KSU ഒറ്റക്ക് ഭരിക്കുന്ന കാലടി കോളേജില്‍ പോകാന്‍ ഉണ്ടാകുമെന്ന് പറയാനും മാത്രം രാഷ്ട്രീയ ബോധമില്ലാത്തവരായി മാറരുത്. അതുകൊണ്ട് വ്യാജപ്രചാരണക്കാരോട് ഒന്ന് മാത്രമേ പറയുന്നുള്ളൂ. GO TO YOUR CLASSES ..









