ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്ക, റഷ്യ, ചൈന പ്രസിഡന്റുമാർ നടത്തിയ ചർച്ച പരാജയം. ഇറാനെതിരായ യുദ്ധത്തിൽ ഒരു കാര്യത്തിലും തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു വർഷാരംഭത്തിനുശേഷം എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ട്രംപ് പറഞ്ഞു. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം തുടരാൻ അനുവദിക്കില്ലെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി.
ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കാനുള്ള ഡെമോക്രാറ്റ് പ്രമേയം സെനറ്റിൽ വിജിയിച്ചില്ല. ട്രംപിന്റെ സുഹൃത്തുക്കളിൽ നിന്ന് യൂറോപ്പിനെ രക്ഷിക്കണമെന്ന് പോളണ്ട് പ്രധാനമന്ത്രി. അതേസമയം ത്രികക്ഷി ചർച്ചയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശങ്ങളെച്ചൊല്ലി യൂറോപ്പിൽ ആശങ്ക. യുക്രെയ്ന്റ സഖ്യകക്ഷി രാജ്യങ്ങൾ ബെർലിനിൽ യോഗം ചേർന്നു. ട്രംപിന്റെ ‘സുഹൃത്തുക്കളിൽ ‘ നിന്ന് യൂറോപ്പിനെ രക്ഷിക്കാൻ ദൈവത്തോട് ആവശ്യപ്പെട്ട് പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്കിന്റെ എക്സ് പോസ്റ്റ്.
യുക്രെയ്ൻ, റഷ്യ, അമേരിക്ക, യൂറോപ്പ് എന്നിവ തമ്മിലുള്ള ചതുർമുഖ ചർച്ചകൾ വളരെ വേഗം നടന്നേക്കുമെന്ന് ജർമൻ ചാൻസലർ ഫെഡറിക് മെർസ് വ്യക്തമാക്കി. റഷ്യയും ഈ ചർച്ചകളിൽ ഏർപ്പെടാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചർച്ചയ്ക്ക് യു എ ഇ പോലുള്ള നിഷ്പക്ഷ വേദി തിരഞ്ഞെടുക്കണമെന്നും മെർസ് പറഞ്ഞു. സമാധാനത്തിനായുള്ള ആഗ്രഹത്തെക്കുറിച്ച് ട്രംപ് ഷി ജിൻപിങ്ങിനും പുടിനും ശക്തമായ സന്ദേശം നൽകിയിട്ടുണ്ടെന്ന് ട്രംപിന്റെ മരുമകൻ ജെറാദ് കഷ്നർ ബെർലിൻ ഉച്ചകോടിയിൽ വ്യക്തമാക്കി.
യുക്രെയ്ൻ വിഷയത്തിൽ യൂറോപ്യൻ നേതാക്കളോട് മോസ്കോയിൽ എത്തി നയതന്ത്ര ചർച്ച നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ആവശ്യപ്പെട്ടു. ചർച്ചയ്ക്കുശേഷം യുക്രെയ്നുമായി നടത്തേണ്ട ചർച്ചയുടെ ചട്ടക്കൂട് തയാറാക്കാമെന്നും പുടിൻ വ്യക്തമാക്കി. ത്രികക്ഷി കൂടിക്കാഴ്ചയ്ക്കുശേഷം ട്രംപിന്റെ പത്ര സമ്മേളനം ഇന്ന് വാഷിങ്ടണ്ണിൽ നടക്കും.









