കാസര്‍ഗോഡ്: ഫ്രീഡം ക്വിസില്‍ സവര്‍ക്കറേ പുകഴ്ത്തിയുള്ള ചോദ്യം വന്നതില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് ഡിഡിഇ സമര്‍പ്പിച്ച അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്ത്. ചോദ്യങ്ങള്‍ തയ്യാറാക്കിയത് കൃത്യമായ മാനദണ്ഡ പ്രകാരമല്ലെന്നും,
കര്‍ണാടക സിലബസിലെ പാഠഭാഗങ്ങളാണ് റെഫര്‍ ചെയ്തതെന്നും അധ്യാപകരുടെ മൊഴി. രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ ചോദ്യങ്ങള്‍ പരിശോധിച്ചില്ലെന്ന വിചിത്രമായ മൊഴിയും റിപ്പോര്‍ട്ടില്‍ ഉണ്ട്. (report on Savarkar Question Controversy in Freedom Quiz)
ബ്രിട്ടീഷുകാരുടെ കൈയില്‍ നിന്ന്.ഏറ്റവും കൂടുതല്‍.ശിക്ഷ വാങ്ങിയ സ്വാതന്ത്ര്യ സമര സേനനി ആര്. ഉത്തരം വി ഡി സവര്‍ക്കര്‍. കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ എല്‍ പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള.ഫ്രീഡം ക്വിസിലെ സവര്‍ക്കറേ പുകഴ്ത്തിയുള്ള ഈ ചോദ്യം ഏറെ വിവാദമായ പശ്ചാത്തലത്തില്‍ ആണ് വിദ്യാഭ്യാസ വകുപ്പ് സമഗ്ര അന്വേഷണം നടത്തിയത്. ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകരെ ഉള്‍പ്പെടെ കേട്ട ശേഷം ആണ് ഡിഡിഇ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ചോദ്യങ്ങള്‍ തയ്യാറാക്കിയത് കൃത്യമായ മാനദണ്ഡ പ്രകാരമല്ലെന്നും,കര്‍ണാടക സിലബസിലെ പാഠഭാഗങ്ങളാണ് റെഫര്‍ ചെയ്തതെന്നും അധ്യാപകരുടെ മൊഴി. ചോദ്യങ്ങള്‍ ചോരാതിരിക്കാനും രഹസ്യ സ്വഭാവം സൂക്ഷിക്കാനുമായി ചോദ്യങ്ങള്‍ പരിശോധിച്ചില്ലെന്ന എഇഒമാരുടെ വിചിത്രമായ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. ഗുരുപ്രസാദ് ഉള്‍പ്പെടെയുള്ള മൂന്ന് അധ്യാപകര്‍ ചേര്‍ന്നാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയത്. നേരത്തെ ഈ സംഭവത്തില്‍ ഗുരു പ്രസാദിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെ ഹൈ കോടതിയേ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. ചോദ്യം തയ്യാറാക്കിയതില്‍ അധ്യാപകര്‍ക്ക് പിഴവ് സംഭവിച്ചുവെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്ത് തുടര്‍ നടപടി ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.








