Headlines

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ; ഓറഞ്ച് അലേർട്ട്, ഞായറാഴ്ച വരെ മഴ തുടരും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ. അടുത്ത മൂന്നു മണിക്കൂറിൽ ജില്ലയിൽ ഓറഞ്ച് അലേർട്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ആന്ധ്ര തീരത്ത് തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു.ഞായറാഴ്ച വരെ മഴ തുടരും. ലക്ഷദ്വീപിന് മുകളിലും, തെക്കൻ തമിഴ്നാട്ടിന് മുകളിലുമായി ചക്രവാത ചുഴികളും നിലനിൽക്കുന്നു.

ഇവയുടെ സ്വാധീന ഫലമായാണ് മഴ. ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും വീശിയേക്കും.ഇന്ന് കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നാളെ പത്തനംതിട്ട ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരും.