Headlines

ഇറാനിലെ നാല് ആണവ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് US; യുദ്ധഭീഷണികൾക്ക് മുന്നിൽ പതറില്ലെന്ന് ഇറാൻ

ഇറാനിലെ പിക്ക്ആക്സ് മൗണ്ടൻ ഉൾപ്പെടെയുള്ള നാല് ആണവ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്ക. ഇസ്രയേലിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇറാൻ തങ്ങൾക്കെതിരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. അമേരിക്കയിൽ നിന്നും ഇസ്രായേലിൽ നിന്നും ഉയരുന്ന യുദ്ധഭീഷണികൾക്ക് മുന്നിൽ പതറില്ലെന്നാണ് ഇറാന്റെ പ്രതികരണം.

അതിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ 40 ഇറാനിയൻ നാവികരെ രക്ഷപ്പെടുത്തി ശ്രീലങ്കൻ നാവികസേന. ശ്രീലങ്കയുടെ തീരത്ത് വച്ചാണ് 19 വാണിജ്യ കപ്പലുകളിൽ നിന്നായി 40 ഇറാനിയൻ നാവികരെ രക്ഷപ്പെടുത്തിയത്. ഇറാൻ എംബസിയുടെ അഭ്യർഥനയെ തുടർന്നായിരുന്നു ശ്രീലങ്കൻ നാവികസേനയുടെ രക്ഷാപ്രവർത്തനം. ഗാലെ തുറമുഖത്ത് എത്തിച്ച ഇറാനിയൻ നാവികർ ഇറാനിലേക്ക് മടങ്ങി. മെഡിക്കൽ എമർജൻസിയെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തിയതെന്നാണ് റിപ്പോർട്ട്. അതേസമയം നാവികരെ ഒഴിപ്പിക്കേണ്ട സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.